ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധീരജിന്റെ കുടുംബത്തിന് സിപിഎമ്മിന്റെ സഹായം; സമാഹരിച്ചത് 1.46 കോടി; ഉടൻ കൈമാറും

Google Oneindia Malayalam News

ഇടുക്കി: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ധീരജ് രാജേന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ സി പി എം. കുടുംബ സഹായ നിധിയും സ്മാരക നിർമ്മാണ ഫണ്ടും സി പി എമ്മിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.

ഇടുക്കി സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ധീരജിന്റെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ധന സഹായം ചെയ്യണമെന്ന് സി പി എം ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. ഇടുക്കി ജില്ലയിൽ നിന്നും മാത്രം 1,46 ,71,220 രൂപ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ പിരിച്ചെടുക്കാൻ കഴിഞ്ഞു.

cpm

ഇതിനുവേണ്ടി ജില്ലയിലെ 14 സി പി എം ഏരിയ കമ്മിറ്റികളും നേതൃത്വം നൽകി. വീടുവീടാന്തരം കയറിയിറങ്ങി ആയിരുന്നു പണം സമാഹരിച്ചത്. 2000 ബ്രാഞ്ച് കമ്മിറ്റികളും 164 ലോക്കൽ കമ്മിറ്റികളും ഈ പണം സമാഹരണത്തിന് ഒപ്പമുണ്ടായി. മരണപ്പെട്ട ധീരജിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി മാത്രമാണുളളത്. അതിനാൽ, തന്നെ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് പിരിച്ചെടുത്ത സഹായ നിധി സി പി എം കൈമാറും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ, എം എം മണി എം എൽ എ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി എന്നീ മുതിർന്ന നേതാക്കൾ പണ ശേഖരണത്തിന് നേതൃത്വം നൽകി. അതേസമയം, ധീരജിന്റെ സ്മരണയ്ക്കായി ഇടുക്കി ജില്ലാ ആസ്ഥാനത്ത് വിദ്യാർഥികൾക്കായി പഠന കേന്ദ്രവം ആരംഭിക്കാനാണ് സി പി എമ്മിന്റെ തീരുമാനം. യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ജെ.മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി.ബി.സബീഷ് എന്നിവർ പങ്കെടുത്തു.

സി പി എം വിവിധയിടങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക ഇങ്ങനെ; - ഇടുക്കി - 1562670 , കട്ടപ്പന - 1158990 , വണ്ടൻമേട് - 871980 , പീരുമേട് - 1012000 , ഏലപ്പാറ - 1010000 , നെടുങ്കണ്ടം - 1005400 , ശാന്തമ്പാറ - 1330000 , രാജാക്കാട് - 1168080 , മറയൂർ - 255100 , മൂന്നാർ - 934000 , അടിമാലി 1010000 , തൊടുപുഴ - 1203000 , കരിമണ്ണൂർ - 750000 , മൂലമറ്റം - 700000. എന്നാൽ ഇതിനു പുറമേ മറ്റ് മേഖലകളിൽ നിന്നു 7,00,000 രൂപയും കിട്ടിയിട്ടുണ്ട്.

ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. കോളേജിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിനിടെ ധീരജിനെ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. 2022 ജനുവരി 10 നായിരുന്നു സംഘർഷം നടന്നത്. കഴുത്തിനും നെഞ്ചിനും മധ്യേയാണ്‌ ധീരജിന് കുത്തേറ്റത്.

'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു

കോളേജിൽ തിരഞ്ഞെടുപ്പിന് ശേഷം എസ് എഫ് ഐ , കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്ത് കൊലപാതകം നടക്കുകയും ആയിരുന്നു. കോളേജിന് സമീപം ഉളള ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് വെച്ചാണ് സംഘർഷം ഉണ്ടായത്. കുത്തേറ്റ ധീരജിനെ ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷപെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. സംഘർഷത്തിൽ അഭിജിത്, അമൽ എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്നു.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

കൊലപാകത്തിന് പിന്നാലെ മുഖ്യപ്രതിയായ നിഖിൽ പൈലിയെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നിരുന്നു. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, എട്ടാം പ്രതി അലൻ ബോബി എന്നിവരായിരുന്നു കൊലക്കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ. അതേസമയം, അറസ്റ്റിലായി 87 ദിവസത്തിന് ശേഷം നിഖിൽ പൈലിക്ക് ഏപ്രിൽ 8 - ന് കോടതി ജാമ്യം അനുവദിച്ചു.

Idukki
English summary
idukki; sfi activist dheeraj murder case; CPM help to Rs 1.46 crore for Dheeraj's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X