Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസികള്‍ക്ക് പട്ടയം അനുവദിച്ചതില്‍ തിരിമറി; ഇടുക്കി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഇടുക്കി തഹസില്‍ദാറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടില്‍ തഹസില്‍ദാരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തി. പട്ടയ അപേക്ഷകളില്‍ സ്വജനപക്ഷപാതത്തോടയാണ് ഇടപെട്ടിരുന്നത് എന്ന് ബോധ്യപ്പെട്ടു. ഇഷ്ടക്കാരുടെ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ മാത്രം ഉള്‍പ്പെടുത്തി അസൈനബിള്‍ ലാന്റ് ലിസ്റ്റ് തയ്യാറാക്കുകയും ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പട്ടയം അനുവദിക്കുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

i

സീനിയോരിറ്റി മറികടന്ന് ഇഷ്ടക്കാര്‍ക്ക് പട്ടയം അനുവദിക്കുകയും, പട്ടയം അനുവദിച്ച ഭൂമിയില്‍ നിയമാനുസൃതമല്ലാതെ പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടും യാതൊരു നടപടിയും തഹസില്‍ദാര്‍ സ്വീകരിച്ചിരുന്നില്ല. അതിന്റെ അടിസ്ഥാനാത്തിലാണ് തഹസില്‍ദാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ എ ജയതിലക് തഹസില്‍ദാരെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും വെച്ചു പൊറുപ്പിക്കില്ലെന്നും കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രിക്ക് പത്ത് മടങ്ങ് പിഴ

തിരുവനന്തപുരം: കോവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത കോവിഡ് രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ഈടാക്കാന്‍ തീരുമാനിച്ചതായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാന്‍ സ്വകാര്യാശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജില്ലാ കളക്ടറേറ്റില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗിയില്‍ നിന്നും എംപാനല്‍ഡ് ആശുപത്രികള്‍ ചികിത്സാചെലവ് ഈടാക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ 6 ദിവസത്തെ ചികിത്സക്ക് പോത്തന്‍കോട് ശുശ്രുത ആശുപത്രി 1,42 708 രൂപ ഈടാക്കി. വട്ടിയൂര്‍ക്കാവ് മണ്ണറക്കോണം ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതല്‍ 6 ദിവസം ചികിത്സിച്ചത്. മകന്‍ ആനന്ദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. 142708 രൂപയില്‍ 58695 രൂപ ഇന്‍ഷുറന്‍സില്‍ നിന്നും ഈടാക്കി. 84013 രൂപ രോഗിയില്‍ നിന്നും ഈടാക്കി.

ആശുപത്രിയെ എംപാനല്‍ ചെയ്യാന്‍ മെയ് 14 നാണ് തങ്ങള്‍ അപേക്ഷ നല്‍കിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനല്‍ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എംപാനല്‍ ചെയ്ത് കിട്ടുന്നതിന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നല്‍കാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പിപിഇ കിറ്റിന് 20675 രൂപയും എന്‍ 95 മാസ്‌ക്കിന് 1950 രൂപയും ഈടാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ഡിഎംഒ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+