Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഇടുക്കി ജില്ലയിലെ കുമളിയില്‍ ആണ് സംഭവം. അമരാവതി സ്വദേശിയും 36 കാരനുമായ ജോബിന്‍ ചാക്കോയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വെട്ടേറ്റ ജോബിന്റെ ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. ആക്രമണത്തില്‍ ജോബിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

അന്തരിച്ച സി പി എം നേതാവ് പി എ രാജുവിന്റെ അനുസ്മരണം സംബന്ധിച്ചുള്ള ഫേസബുക്ക് പോസ്റ്റില്‍ ജോബിന്‍ ചാക്കോ മോശം കമന്റിട്ടു എന്നാരോപിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ജീപ്പിലെത്തിയ അക്രമി സംഘമാണ് ജോബിനെ ആക്രമിച്ചത്.

idukki

ആണി അടിച്ച പട്ടിക ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുമളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഫേസ്ബുക്കില്‍ മോശം കമന്റ് ഇട്ടതില്‍ ജോബിനെതിരെ സി പി എം കുമളി ലോക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിനസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+