ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ലീഗ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഐഎന്‍എല്‍

Google Oneindia Malayalam News

ഇടുക്കി: വഖ്ഫ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎന്‍എല്‍. വഖ്ഫ് ഭൂമിയില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വ്യാപകമായ കൊള്ളയാണ് നടക്കുന്നതെന്നും ഐഎന്‍എല്‍ ആരോപിക്കുന്നു.

തെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രിതെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രി

ലീഗിന്റെ നിലനില്‍പ്പ് തന്നെ വഖ്ഫ് ഭൂമിയലാണെന്നും ഇതിനായി ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎന്‍എല്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് എംഎം സുലൈമാന്‍ ആരോപിക്കുന്നു,

1

വഖ്ഫ് ഭൂമിയില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വ്യാപകമായ കൊള്ളയാണ് നടക്കുന്നതെന്നും ബോര്‍ഡില്‍ ലീഗ് നിയമിച്ച ഉദ്യോഗസ്ഥരും കൂട്ടുകച്ചവടത്തില്‍ പ്രതികളാണെന്നും സംസ്ഥാന വ്യാപകമായി അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും ഐ എന്‍ എല്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് എം. എം സുലൈമാന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

"അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കണം, ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല"; തരൂരിനെതിരെ മുല്ലപ്പള്ളി

2

ലീഗിന്റെ നിലനില്‍പ്പ് തന്നെ വഖ്ഫ് ഭൂമിയിലാണെന്നും ഇതിനായി ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരളത്തിലുടനീളം വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നും അത് കണ്ടെത്താന്‍ ഓരോ ജില്ലയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ വഖഫ് കൊള്ള നടന്നത് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ജമാഅത്ത് പള്ളിയിലാണെന്നും കേരളത്തിലെ പള്ളി ട്രസ്റ്റിന്റെ കീഴില്‍ 1965 ലെ റീ സര്‍വേയില്‍ 637.50 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വെറും 95 ഏക്കര്‍ മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

3

ഈ കൊള്ളയ്ക്ക് പിന്നില്‍ ജമാഅത്ത് ഭരണം കൈയാളിയ ലീഗുകാരാണെന്നും തൃക്കരിപ്പൂരില്‍ ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ആറ് കോടി വില മതിക്കുന്ന 4.15 ഏക്കര്‍ സ്ഥലം തൃക്കരിപ്പൂര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറിയത് 30 ലക്ഷം രൂപക്കാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മാധ്യമസ്വാതന്ത്ര്യം അഴിക്കുള്ളിലായ 2021: കൊല്ലപ്പെടുന്നവരില്‍ കുറവ്, ജയിലിലാവുന്നത് വര്‍ധിച്ചുമാധ്യമസ്വാതന്ത്ര്യം അഴിക്കുള്ളിലായ 2021: കൊല്ലപ്പെടുന്നവരില്‍ കുറവ്, ജയിലിലാവുന്നത് വര്‍ധിച്ചു

Recommended Video

cmsvideo
Harish Peradi and Harish Sivaramakrishnan supports gender neutral uniform | Oneindia Malayalam
4

ചെമ്പിരിക്ക ഖാസിയുടെ മരണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥര്‍ വഖ്ഫ് ബോര്‍ഡില്‍ നിയമിക്കപ്പെടുന്നതോടെ തങ്ങളുടെ അവിഹിത ഇടപെടലുകള്‍ അസാധ്യമാകുമെന്നും അത്തരം വെട്ടിപ്പുകള്‍ പിടിക്കപ്പെടുമെന്നുമുള്ള ഭയമാണ് പി എസ് സി നിയമനത്തെ ലീഗ് എതിര്‍ക്കാന്‍ കാരണമെന്നും എംഎം സുലൈമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Idukki
English summary
inl criticise muslim league against waqf issue in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X