ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികുളത്ത് പുതുമുഖവുമായി സിപിഎം, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്, രാജേന്ദ്രന്‍ ഇല്ല

Google Oneindia Malayalam News

ഇടുക്കി: സിപിഎം ഇത്തവണ പുതുമുഖത്തെ മാറ്റി പരീക്ഷിക്കാന്‍ ഒരുങ്ങുന്ന മണ്ഡലമാണ് ദേവികുളം. എന്നാല്‍ ആരാകും മത്സരിക്കുകയെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ചില വിവാദങ്ങള്‍ അടക്കം ഉണ്ടായതിനാല്‍ ഇത്തവണ എസ് രാജേന്ദ്രന്‍ മത്സരിക്കാനുണ്ടാവില്ല. എന്തായാലും കോണ്‍ഗ്രസ് കൈവശം വെച്ചിരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ വന്‍ പ്ലാന്‍ തന്നെ ഒരുങ്ങുന്നുണ്ട്. സിപിഎമ്മിന്റെ അതേ രീതി തന്നെ തങ്ങളും പരീക്ഷിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. രാജേന്ദ്രനില്ലെങ്കില്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

ദേവികുളത്ത് മാറ്റമുണ്ടോ?

ദേവികുളത്ത് മാറ്റമുണ്ടോ?

ദേവികുളത്ത് ഇത്തവണ മാറ്റമുണ്ടാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. യുവ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന സൂചനയാണ് എല്‍ഡിഎഫും യുഡിഎഫും നല്‍കുന്നത്. സിറ്റിംഗ് എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎം തഴഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാവ് എകെ മണിയും മണ്ഡലത്തില്‍ തന്നെ സജീവമാണ്. ഇരുവരും സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണി കാലങ്ങളായി ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്. രാജേന്ദ്രനാണെങ്കില്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത ശക്തനായ നേതാവാണ്.

2006 മുതല്‍

2006 മുതല്‍

2006 മുതല്‍ എസ് രാജേന്ദ്രന്‍ ദേവികുളത്ത് എംഎല്‍എയാണ്. അതിന് മുമ്പ് 1991 മുതല്‍ മൂന്ന് തവണ ഈ മണ്ഡലത്തില്‍ വിജയിച്ചത് എകെ മണിയായിരുന്നു. അതിന് ശേഷമാണ് അട്ടിമറി വിജയത്തോടെ രാജേന്ദ്രന്‍ മണ്ഡലം പിടിച്ചെടുത്തത്. രാജേന്ദ്രന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനിയൊരു തവണ കൂടി മത്സരിപ്പിക്കണമെങ്കില്‍ രാജേന്ദ്രന് ദേവികുളത്ത് ബദല്‍ ഇല്ലെന്ന് തെളിയിക്കണം. അങ്ങനെയുള്ള സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. അതാണ് മത്സരിക്കാനുള്ള സാധ്യത ദുര്‍ബലമാക്കുന്നത്.

പരിഗണനയിലുള്ളത് ഇവര്‍

പരിഗണനയിലുള്ളത് ഇവര്‍

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജയുടെയും, സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്റെയും പേരുകളാണ് ദേവികുളത്ത് രാജേന്ദ്രന് പകരം പരിഗണനയിലുള്ളത്. അതേസമയം കോണ്‍ഗ്രസ് ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ശ്രമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ രാജാറാം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. പട്ടികജാതി സംവരണ മണ്ഡലമാണ് ഇത്. തമിഴ് മേഖലയില്‍ നിന്നുള്ളവരാണ് കൂടുതലായി ഉള്ളത്. അത്തരം പശ്ചാത്തലം ഉള്ളവരെയാണ് കൂടുതലായി പരിഗണിക്കുക.

കോണ്‍ഗ്രസ് വിടില്ല

കോണ്‍ഗ്രസ് വിടില്ല

ശക്തമായ പോരാട്ടത്തിന് തന്നെയാണ് കോണ്‍ഗ്രസ് എല്ലായിടത്തും ഒരുങ്ങുന്നത്. വിട്ടുകൊടുക്കുന്ന പരിപാടി ഇത്തവണയില്ല. അതേസമയം അഞ്ച് വര്‍ഷം മുമ്പ് കൈവിട്ടുപോയ മൂവാറ്റുപഴ സീറ്റ് ഇത്തവണ തിരിച്ചുപിടിക്കാന്‍ ജോസഫ് വാഴയ്ക്കന്‍ തന്നെ ഇറങ്ങും. ജോസഫ് വിഭാഗത്തിന് ഈ സീറ്റ് കൈമാറില്ല. എന്നാല്‍ വാഴയ്ക്കനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം ശക്തമാണ്. മണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കന്‍ സജീവമായിട്ടുണ്ട്. മാത്യു കുഴല്‍നാടനെ മത്സരിപ്പിക്കാനുള്ള നീക്കവും ഇവിടെ സജീവമാണ്. കേരളാ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മണ്ണാണെങ്കിലും പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

ജോസഫ് കടുപ്പിക്കുന്നു

ജോസഫ് കടുപ്പിക്കുന്നു

ജോസഫ് പക്ഷം ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞത് 12 സീറ്റെങ്കിലും വേണമെന്നാണ് ആവശ്യം. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ മുഴുവന്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഒരു പരിധിക്ക് അപ്പുറം വിട്ടുവീഴ്ച്ച ഇല്ലെന്നാണ് ജോസഫിന്റെ നിലപാട്. പൂഞ്ഞാറില്‍ ജോസഫ് വാഴയ്ക്കന്റെ പേര് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഏറ്റുമാനൂരില്‍ ഫിലിപ്പ് ജോസഫിന്റെയും പേര് ഉയര്‍ന്ന് വന്നിട്ടുണ്ട്. ലതികാ സുഭാഷ്, നാട്ടകം സുരേഷ് ജി ഗോപകുമാര്‍ എന്നിവരാണ് കോട്ടയത്ത് പരിഗണിക്കുന്നവര്‍.

Idukki
English summary
kerala assembly election 2021: cpm may gave ticket to new comer in devikulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X