ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ അഞ്ചില്‍ നാലും നിലനിര്‍ത്തും; ഫലം വരുമ്പോള്‍ തൊടുപുഴയില്‍ ജോസഫും യുഡിഎഫ് ഞെട്ടും

Google Oneindia Malayalam News

തൊടുപുഴ: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തും വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവയായിരുന്നു എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍. ഇടുക്കിയിലും തൊടുപുഴയിലും യുഡിഎഫ് വിജയിച്ചു. പിന്നീട് കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസ് കെ മാണിയുടെ കൂടെ റോഷി അഗസ്റ്റിനും മുന്നണിമാറിയതോടെ ഇടുക്കിയിലെ കക്ഷി നില എല്‍ഡിഎഫ് 4, യുഡിഎഫ് 1 എന്ന നിലയിലായി. ഇത്തവണ ജില്ലയില്‍ വലിയൊരു തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ തൊടുപുഴ ഉള്‍പ്പടെ എല്‍ഡിഎഫ് വിജയിച്ച് കയറുമെന്നാണ് മന്ത്രി എംഎം മണി അഭിപ്രായപ്പെടുന്നത്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

തൊടുപുഴയിൽ

തൊടുപുഴയിൽ

തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അത്ഭുത സൃഷ്ടിച്ച് വിജയിച്ച് കയറുമെന്നാണ് എംഎം മണി അവകാശപ്പെടുന്നത്. ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിക്കും. എന്നാല്‍ ഏവരേയും ഞെട്ടിക്കുന്ന ഫലം തൊടുപുഴയിലേത് ആയിരിക്കുമെന്നും എംഎ മണി പറയുന്നു.

നാല് സീറ്റ് നിലനിര്‍ത്തും

നാല് സീറ്റ് നിലനിര്‍ത്തും

മെയ് രണ്ടിന് ഫലം പുറത്ത് വരുമ്പോള്‍ ജില്ലയിലെ നാല് നിയോജകമണ്ഡലത്തിൽ വിജയം നിലനിർത്തുമ്പോൾ, തൊടുപുഴയിൽ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടുള്ള എൽഡിഎഫ് വിജയമാണ് ഇനി കാണുവാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് എമ്മിലെ കെഐ ആന്‍റണി മത്സരിക്കുന്ന മണ്ഡലമാണ് തൊടുപുഴ.

ജോസഫിന്‍റെ വിജയം

ജോസഫിന്‍റെ വിജയം


2016 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തന്നെ റെക്കോര്‍ഡ് തന്നെ ഭൂരിപക്ഷത്തിനായിരുന്നു തൊടുപുഴയില്‍ നിന്നും പിജെ ജോസഫ് വിജയിച്ചത്. ഇടത് സ്വതന്ത്രനായ റോയിക്കെതിരെ 45587 വോട്ടുകള്‍ക്കായിരുന്നു പിജെ ജോസഫിന്‍റെ വിജയം. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം അടക്കം പിജെ ജോസഫിന് തിരിച്ചടിയാവുമെന്നും മണ്ഡലത്തില്‍ അട്ടിമറി നടക്കുമെന്നുമാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

ഉടുമ്പന്‍ചോലയില്‍

ഉടുമ്പന്‍ചോലയില്‍

ഉടുമ്പന്‍ചോലയില്‍ ഇടതുമുന്നണി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എംഎം മണി അവകാശപ്പെടുന്നു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ ജോസ് പക്ഷവും, എം പി വീരേന്ദ്രകുമാറിന്റെ ജനതാദൾ യൂണൈറ്റഡും യൂഡിഎഫ് വിട്ടതോടെ യുഡിഎഫിന്‍റെ മുന്നണി സംവിധാനം തന്നെ തകര്‍ന്നെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.

എല്‍ഡിഎഫ് അധികാരത്തിലേക്ക്

എല്‍ഡിഎഫ് അധികാരത്തിലേക്ക്

നേരത്തെ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്നതാണ് യുഡിഎഫിന്‍റെ അവസ്ഥ. പ്രബലരായ കക്ഷികൾ മുന്നണി വിട്ടത് യുഡിഎഫിനെ തളര്‍ത്തി. സംസ്ഥാനത്ത് വന്‍ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തും. സംസ്ഥാനത്തെ ജനം ഒറ്റക്കെട്ടായി തന്നെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നു.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

എന്നില്‍ മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് വിജയിച്ച് കയറുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവകാശപ്പെടുന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ നേരിടാന്‍ മുന്നണികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എംഎം മണി അഭിപ്രായപ്പെട്ടു.

ഇടുക്കിയില്‍

ഇടുക്കിയില്‍

തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ എല്ലാം തന്നെ എംഎം മണിയുടെ അതേ ആത്മവിശ്വാസം തന്നെയാണ് പ്രകടിപ്പിക്കുന്നത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന് യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കഴിഞ്ഞതവണ ഒമ്പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ അത് പതിനായിരം കടക്കുമെന്നാണ് പ്രതീക്ഷ.

ദേവികുളത്തും പീരുമേടും

ദേവികുളത്തും പീരുമേടും

ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് 15000 ത്തിനും 20000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. പീരുമേട്ടില്‍ ഭൂരിപക്ഷം കുറഞ്ഞാലും വിജയിച്ച് കയറും. ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ഇവിടുത്തെ ഭൂരിപക്ഷ പ്രതീക്ഷകള്‍. ദേവികുളത്ത് രാജ മികച്ച പ്രകടനം നടത്തിയെന്നും വിജയിച്ച് കയറാന്‍ കഴിയുമെന്നുമാണ് ഇടത് പ്രതീക്ഷ.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

Idukki
English summary
kerala assembly election 2021: LDF wil win in four out of five constituencies in Idukki:MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X