ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉടുമ്പന്‍ചോലയില്‍ വീണ്ടും മണിയാശാന്‍; മത്സരിച്ചാല്‍ രണ്ട് ഗുണങ്ങള്‍, സിപിഎം കണക്കുകൂട്ടല്‍ ഇങ്ങനെ

Google Oneindia Malayalam News

ഇടുക്കി: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്‍ഡിഎഫിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ തവണ മത്സരിച്ച ചില നേതാക്കളും ചില മന്ത്രിമാരും ഇത്തവണ എല്‍ഡിഎഫില്‍ നിന്ന് ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

അങ്ങനെ ഒരു നേതാക്കളില്‍ ഒരാളായിരുന്നു മന്ത്രി എംഎം മണി. ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നാണ് അടുപ്പമുള്ളവര്‍ പറഞ്ഞത് എന്നാല്‍ അദ്ദേഹം ഇത്തവണ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്ന് മന്ത്രി എംഎം മണി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു അദ്ദേഹവുമായി അടുപ്പമുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമെടുത്തില്ല

ഗ്ലാമര്‍ മണ്ഡലം

ഗ്ലാമര്‍ മണ്ഡലം

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ ഗ്ലാമര്‍ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ നിന്ന് തന്നെയാവും മന്ത്രി എംഎം മണി മത്സരിക്കുക. മണ്ഡലത്തില്‍ എംഎം മണിയെ ഒരു വട്ടം കൂടി മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എരിയ- ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ എംഎം മണിയെ വീണ്ടും മത്സരിപ്പിക്കുന്നത് മുന്നണിക്കും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

2016ലെ മത്സരം

2016ലെ മത്സരം

2016ലെ തിരഞ്ഞെടുപ്പിലാണ് എംഎം മണി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്ന് മുന്നണികളും മത്സരിച്ച തിരഞ്ഞെടുപ്പില്‍ വെറും 1109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി വിജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.

ഉയര്‍ന്ന ഭൂരിപക്ഷം

ഉയര്‍ന്ന ഭൂരിപക്ഷം

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷം ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ എം എം മണിക്ക് 50,813 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി അഡ്വ. സേനാപതി വേണുവിന് 49,704 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സജി പറമ്പത്തിന് 21,799 വോട്ടുകളാണ് ലഭിച്ചത്.

യുഡിഎഫില്‍ ആര്

യുഡിഎഫില്‍ ആര്

അതേസമയം, മണ്ഡലത്തില്‍ ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്‍ഡിഎയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും പൂര്‍ത്തിയായിട്ടില്ല.

പിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പിപിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പി

ഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ലഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ല

അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനംഅമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

യുഡിഎഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്യുഡിഎഫിന് ഞെട്ടൽ; കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Idukki
English summary
Kerala assembly election 2021; Minister MM Mani may contest in Udumbanchola
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X