വെര്‍ച്വല്‍ കോടതി നടപടിയ്ക്കിടെ നഗ്‌നതാ പ്രദര്‍ശനം നടത്തി; അഭിഭാഷകനെതിരെ കേസ്
ഇടുക്കി: കോടതി നടപടികള്‍ ഓണ്‍ലൈനായി നടക്കുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകനെതിരെ കേസ്. കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി കെ അജനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയിലെ വനിതാ ജീവനക്കാരിയുടെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തത്. സെപ്തംബര്‍ രണ്ടിന് രാവിലെ 11.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
അജന്‍, അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു. കേസ് വാദിക്കുന്നതിനിടെ അജന്റെ ഭാഗത്ത് നിന്ന് ശബ്ദം ഉയര്‍ന്നു. ഇത് കോടതി നടപടി തടസ്സപ്പെടുത്തി. ഇതോടെ അജന്റെ മൈക്ക് ഓഫാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റില്‍ നിന്നെഴുന്നേറ്റ അജന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി എന്നാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്.

അഭിഭാഷകന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് കോടതി വീഡിയോ കോണ്‍ഫറന്‍സ് ഉടന്‍ അവസാനിപ്പിച്ചു. കേസില്‍ വാദം കേള്‍ക്കാന്‍ മാറ്റിവച്ചപ്പോള്‍, അപ്പീലുകാരന്റെ അഭിഭാഷകന്‍ ചില ആംഗ്യങ്ങളിലൂടെ തന്റെ നഗ്‌നത കാണിച്ചു എന്നും പെട്ടെന്ന് തന്നെ ഇതൊഴിവാക്കാന്‍ ഗൂഗിള്‍ മീറ്റ് സ്വിച്ച് ഓഫ് ചെയ്തു എന്നുമാണ് ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ടില്‍ പറുന്നത്.
സംഭവത്തെത്തുടര്‍ന്ന്, ബെഞ്ച് ക്ലാര്‍ക്ക് നല്‍കിയ പരാതിയില്‍ ആണ് അജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 79 (വാക്ക്, ആംഗ്യം അല്ലെങ്കില്‍ സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി), പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് കെടുത്തുന്ന ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തികള്‍ എന്ന കുറ്റത്തിന് കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 119 (1) (എ) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications