ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിത രഥം ഓടി തുടങ്ങി ഇടുക്കി തിരഞ്ഞെടുപ്പ് ആവേശത്തില്‍!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഹരിത തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ജില്ലാ ശുചിത്വമിഷന്‍ സജ്ജീകരിച്ച ഗ്രീന്‍ ഇലക്ഷന്‍ എക്സ്പ്രസ് 'ഹരിത രഥം ' ജില്ലയില്‍ പര്യടനം ആരംഭിച്ചു. കലക്ട്രേറ്റ് കോമ്പൗണ്ടില്‍ ജില്ലാകലക്ടര്‍ എച്ച്.ദിനേശന്‍ ഹരിതരഥം ഫ്ളാഗ് ഓഫ് ചെയ്തു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത രഥം ജില്ലയില്‍ പര്യടനം നടത്തുന്നത്.

<strong>മേടമാസ വിഷു പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറന്നു, വ്യാഴാഴ്ച നിർമ്മാല്യവും അഭിഷേകവും...</strong>മേടമാസ വിഷു പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറന്നു, വ്യാഴാഴ്ച നിർമ്മാല്യവും അഭിഷേകവും...

പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കോട്ടണ്‍ തുണിയില്‍ ഫാബ്രിക് പെയിന്റിംഗ് ചെയ്തും ചണ ചാക്ക്, ഈറ്റ, മുള, പാള തുടങ്ങിയവ കൊണ്ട് അലങ്കരിച്ചുമാണ് ജീപ്പ്, ഹരിത രഥമായി ഒരുക്കിയിട്ടുള്ളത്. വോട്ട് പാഴാക്കാതിരിക്കൂ, ഹരിത തിരഞ്ഞെടുപ്പുമായി സഹകരിക്കൂ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സുകളും പ്ലാസ്റ്റിക് തോരണങ്ങളും ഒഴിവാക്കൂ, പേപ്പര്‍ പോസ്റ്ററുകളും തുണി ബാനറുകളും ഉപയോഗിക്കൂ, തുടങ്ങിയ സന്ദേശങ്ങളാണ് ഹരിത രഥത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

Haritha Radaham

ഹരിത രഥത്തിനൊപ്പം ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങളും ശുചിത്വ സന്ദേശങ്ങളും അനൗണ്‍സ് ചെയ്യുന്ന പ്രചാരണ വാഹനവും ജില്ലയില്‍ പ്രചരണം നടത്തും. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പൊതുജനങ്ങള്‍ക്കായി ലഘുലേഖകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതിന് ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ഹരിത തിരഞ്ഞെടുപ്പ് സംശയങ്ങളും അവയ്ക്കുള്ള മറുപടികളും എന്ന കൈപ്പുസ്തകം മുതലായവ ക്രമീകരിച്ചിട്ടുണ്ട്.

പൊതുജങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തകരിലും പ്ലാസ്റ്റിക്, ഫ്ളക്സ് ഇവയുടെ ദൂഷ്യങ്ങളെക്കുറിച്ചും ഹരിതചട്ട പാലനത്തിന്റെ ആവശ്യകത യെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ഹരിത രഥത്തിന്റെ ലക്ഷ്യം. ഫ്ളാഗ് ഓഫ് ചടങ്ങില്‍ എ ഡി എം അനില്‍ ഉമ്മന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ജില്ലാ ഹരിത ഇലക്ഷന്‍ നോഡല്‍ ഓഫീസറുമായ സാജു സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ്‌കുമാര്‍, കലക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Lok sabha elections 2019: 'Haritha radham' in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X