ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തെരഞ്ഞെടുപ്പ്: നിരീക്ഷണത്തിന് ഇടുക്കിയില്‍ ഒബ്സര്‍വ്വര്‍ എത്തി, റിട്ടേണിങ് ഓഫീസില്‍ രാവിലെ 10 മുതല്‍ 12 വരെ പൊതുജനങ്ങളുടെ പക്കല്‍ നിന്നും പരാതികള്‍ സ്വീകരിക്കും

  • By Desk
Google Oneindia Malayalam News

ചെറുതോണി: ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികള്‍ നേരിട്ട് പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകക്ക് നല്‍കാം. ഡല്‍ഹിയില്‍ നിന്നെത്തിയ തിരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വേര്‍ ഗരിമ ഗുപ്ത ഐ എ എസ്ആണ് പരാതികള്‍ സ്വീകരിക്കുന്നത്. ഡല്‍ഹി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആന്റ് ഡയറക്ടര്‍ ആണ് ജനറല്‍ ഒബ്സര്‍വര്‍ ഗരിമ ഗുപ്ത. റിട്ടേണിങ് ഓഫീസില്‍ രാവിലെ 10 മുതല്‍ 12 വരെ പൊതുജനങ്ങളുടെ പക്കല്‍ നിന്നും പരാതികള്‍ സ്വീകരിക്കും.

<strong>കോൺഗ്രസിനേയും ബിജെപിയേയും വലയ്ക്കുന്ന " />കോൺഗ്രസിനേയും ബിജെപിയേയും വലയ്ക്കുന്ന "ജാട്ട് '' സുന്ദരി; എന്തുകൊണ്ട് സപ്ന ചൗധരി

കൂടാതെ 9188619581 എന്ന നമ്പറിലൂടെ ഒബ്സര്‍വര്‍ ഗരിമ ഗുപ്തയും പോലീസ് ഒബ്സര്‍വര്‍ മാന്‍സിംഗ് ഐ.പി.എസ് 8078189453 എന്ന ഫോണ്‍ നമ്പര്‍ വഴിയും പരാതികള്‍ സ്വീകരിക്കുന്നതാണ്. ഇതുവരെ ലഭിച്ച തിരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങള്‍ ജില്ലാകളക്ടര്‍ എച്ച് ദിനേശനോടൊപ്പം ഗരിമ ഗുപ്ത ഐഎഎസ് കളക്ടറേറ്റില്‍ വിശകലനം ചെയ്തു. തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രമായ എം.ആര്‍.എസ് സന്ദര്‍ശിക്കുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

Observer


എ ഡി എം അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജ്, തൊടുപുഴ എ ആര്‍ ഒ എം പി വിനോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ലെയ്സണ്‍ ഓഫീസര്‍ സിബി തോമസ് ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ഗസ്റ്റ്ഹൗസില്‍ ഒബ്സര്‍വറെ നേരിട്ട് സന്ദര്‍ശിച്ച് പരാതികള്‍ നല്‍കാം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Lok sabha elections 2019: Observer came in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X