അവസാനിപ്പിക്കുകയാണ്... വീഡിയോയില്‍ പറഞ്ഞ ശേഷം കൊക്കയിലേക്ക് ചാടി; കമിതാക്കളെ പ്രേരിപ്പിച്ചത്...
ഇടുക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ജീവിതം അവസാനിപ്പിക്കുന്നുവെന്ന വീഡിയോയില്‍ പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യാശ്രമം. പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷ അലിയാണ് മരിച്ചത്. കാമുകി നിഖിലയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മറയൂരിലെത്തിയാണ് ആത്മഹത്യ ചെയ്തത്. കാന്തല്ലൂര്‍ ഭ്രമരം വ്യൂപോയിന്ററില്‍ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.
കൈ ഞരമ്പു മുറിച്ച് അവശനിലയിലായ യുവതിയെ വിനോദ സഞ്ചാരികളാണ് കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ നടത്തി നാദിര്‍ഷയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് കേസെടുത്ത മറയൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

നാദിര്‍ഷയും നിഖലയും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണ് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് എല്ലാം അവസാനിപ്പിക്കുന്നു എന്നുമാണ് അവസാന വീഡിയോയിലെ സൂചന. വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കുകയാണ് ചെയ്തത്.
ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു എന്ന് വീഡിയോയില്‍ പറയുന്നു. കൊക്കയിലേക്ക് ചാടുകയാണ് യുവാവ് ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷ അലിക്ക് 30 വയസുണ്ട്. നിഖിലയ്ക്ക് 26ഉം. സ്‌കൂള്‍ അധ്യാപികയാണ് നിഖില. നൃത്ത പരിശീലകനാണ് നാദിര്‍ഷ അലി. ഇരുവരും ഒരുമിച്ച് കാറിലാണ് വ്യൂ പോയന്റിലെത്തിയത്.
നിലവിളി കേട്ടാണ് വിനോദ സഞ്ചാരികളും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയില്‍ യുവതിെയ കണ്ടെത്തുകയായിരുന്നു. യുവതിയാണ് നാദിര്‍ഷ അലി കൊക്കയിലേക്ക് ചാടി എന്ന വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. 150 അടി താഴ്ചയുള്ള മുള്‍ക്കാട്ടിലായിരുന്നു മൃതദേഹം. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍
നാദിര്‍ഷ അലിയുടെ വിവാഹം വേറെ ഉറപ്പിച്ചിരുന്നുവെന്നും ഇതറിഞ്ഞ് യുവതി നാദിര്‍ഷയെ വിളിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്നാണ് ഇരുവരും മറയൂരിലെത്തിയതത്രെ.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഇവരുടെ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.












Click it and Unblock the Notifications