അരിക്കൊമ്പനെ മയക്കുവെടി വെച്ചു; ആദ്യത്തെ ഒരു മണിക്കൂർ നിർണായകം
ഇടുക്കി ചിന്നക്കനാൽ മേഖലയെ ഭയപ്പാടിൽ നിത്തിയ അരിക്കൊമ്പനെ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചു. ഇതോടെ അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചിരിക്കുകയാണ്. സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിൽ എത്തിച്ചായിരുന്നു മയക്കുവെടി വെച്ചത്. സമീപത്ത് ഉണ്ടായിരുന്ന ചക്കിക്കൊമ്പനെ മാറ്റിയ ശേഷം ആണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്.
മയക്കുവെടി വെച്ച ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ആനയെ കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. ആനയുള സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂട് കുറയ്ക്കാൻ ആനയെ നനച്ച് കൊടുക്കാൻ വെള്ളം എത്തിച്ചിക്കൊണ്ടിരിക്കുകയാണ്. കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് കയറ്റുക. അതേസമയം, ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയിരുന്നില്ല, തുടർന്നാണ് രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചത്. ആദ്യ മയക്കുവെടി 11.45നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നും ആണ് നൽകിയത്.

വെടിയേറ്റ ആന മയങ്ങാൻ അരമണിക്കൂറോളം സമയം എടുക്കും. അതുകഴിഞ്ഞാണ് അതിനു ശേഷം ലോറിയിൽ കയറ്റി കാടുമാറ്റാൻ ആണ് ഇപ്പോഴുള്ള നീക്കം. അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ. ഇന്നലെ മണിക്കൂറുകളോളം ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇന്നലെ നാലു മണിയോടെ നിർത്തിവച്ച ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്കാണ് വീണ്ടും ആരംഭിക്കുന്നത്












Click it and Unblock the Notifications