Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ജാഗ്രത; സഞ്ചരിക്കുന്ന ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കിന് രൂപം നല്‍കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തി വരുന്ന കരുതല്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയിട്ടുള്ളത്. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരിലേക്ക് മൊബൈല്‍ ക്ലിനിക്കിന്റെ സേവനം എത്തും.

i

ചിത്തിരപുരം സി എച്ച് സി, കല്ലാര്‍ പി എച്ച് സി, ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളില്‍ അലോപ്പതി, ആയ്യുര്‍വ്വേദ, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെയും നഴ്സിന്റെയും സോഷ്യോ സൈക്കോ കൗണ്‍സിലറുടെയും സേവനം മൊബൈല്‍ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എസ് അഭിലാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എ നിസാര്‍, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വരും ദിവസങ്ങളില്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ശാഖയുടെ ആഭിമുഖ്യത്തില്‍ അവശ്യ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുത്ത മൂന്നു പി എച്ച്സികള്‍ക്കും കൈമാറി. ബാങ്ക് മാനേജര്‍ കെ.ജി. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ സാധന സാമഗ്രികള്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14520 രൂപ സംഭാവനയും നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+