' താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ?'; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും; പൊലീസും പതറി
' താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ?'; ഫോണിന് പകരം കിട്ടിയത് ബെൽറ്റും പഴ്സും; പൊലീസും പതറി
നെടുങ്കണ്ടം: പൊലീസിനെ വിരട്ടി ഓൺലൈൻ തട്ടിപ്പ് സംഘം. ഓൺലൈൻ തട്ടിപ്പ് പരാതി ലഭിച്ചതിൽ അന്വേഷണം നടത്തിയ പൊലീസ് ജീവനക്കാരെയാണ് തട്ടിപ്പ് സംഘം വിരട്ടിയത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം നടന്നത്. മൊബൈൽ ഫോൺ നൽകാം എന്ന മോഹന വാഗ്ദാനമായിരുന്നു തട്ടിപ്പിന്റെ ആദ്യ തുടക്കം.
തട്ടിപ്പ് നടന്നത് ഇങ്ങനെ ; -
ഏതാനും ദിവസം മുൻപ് നെടുങ്കണ്ടം മൈനർസിറ്റി സ്വദേശിയായ ബിനീഷിന് ഫോണിൽ ഒരു സന്ദേശം എത്തി. സ്വകാര്യ കമ്പനിയുടെ സിം കാർഡ് നന്നായി ഉപയോഗിച്ചതിനാൽ താങ്കൾക്ക് ഒരു സമ്മാനം നൽകാൻ കമ്പനി ആഗ്രഹിക്കുന്നു.

മെസേജ് വന്നതിന് പിന്നാലെ കോളുകളും വന്നു തുടങ്ങി. മൊബൈൽ ഫോൺ നിങ്ങൾക്ക് സമ്മാനമായി നൽകാം എന്നായിരുന്നു വാഗ്ദാനം. ബിനീഷ് വാഗ്ദാനം നിരസിച്ചു. എങ്കിലും ശല്യം രൂക്ഷമായി. ഇതോടെ വിലാസം നൽകി. തിങ്കളാഴ്ച ബിനീഷിന് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിൽ പാഴ്സൽ വന്നു.4000 രൂപയും ബിനീഷ് അടച്ച് പാഴ്സൽ കൈപ്പറ്റി. പാഴ്സൽ തുറന്നപ്പോൾ ഫോണിന് പകരം ബെൽറ്റും പഴ്സും മാത്രം. തട്ടിപ്പിനിരയായതോടെ ബിനീഷ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

പരാതി പ്രകാരം ബിനീഷിന് കോൾ വന്ന നമ്പരിലേക്ക് പൊലീസ് വിളിച്ചു. ഇത് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് എന്നു പറഞ്ഞതും താനൊക്കെ ജനിച്ചപ്പോൾ മുതൽ സ്റ്റേഷനിലാണോ എന്നു ചോദിച്ച് ഫോൺ കട്ടാക്കി. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. പുതിയ മാതൃകയിൽ വ്യാപക തട്ടിപ്പ് മേഖലയിൽ നടക്കുന്നതായി പരാതികളുണ്ട്.

അതേസമയം, സമാനമായ സംഭവം എറണാകുളം ജില്ലയിലെ കരുമാല്ലൂരില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആളെ കബളിപ്പിച്ച് പണം തട്ടാനായിരുന്നു ശ്രമം. വാച്ചിന് പകരമായി ലഭിച്ചത് വെള്ളം നിറച്ച ഗര്‍ഭ നിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമം നടന്നത്.അനില്‍കുമാര്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു.

എന്നാൽ, കൊറിയറുമായി രണ്ട് യുവാക്കള്‍ ബൈക്കില്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി. അനില്‍കുമാറി ല്‍നിന്ന് പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്. പക്ഷേ, തൂക്കം കൂടുതലായി തോന്നിയതു കൊണ്ട് അനില്‍കുമാര്‍ അപ്പോൾ തന്നെ കൊറിയര്‍ തുറന്നു നോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗര്‍ഭനിരോധന ഉറയില്‍ വെള്ളംനിറച്ച നിലയിലുള്ള പൊതി ലഭിച്ചത്. കൊറിയറുമായി എത്തിയവരെ തടഞ്ഞു വയ്ക്കുകയും ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, അതി വിദഗ്ധ കെണികളൊരുക്കി ദമ്മാമിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്ക് ഒരു ദിവസം നഷ്ടമായത് ലക്ഷത്തിലധികം റിയാൽ. മൂന്നു പേരെയും ഏതാണ്ട് ഓരേ സമയത്ത് സമാനരീതിയിലാണ് തട്ടിപ്പിനിരയാക്കിയത്. ഇവരുടെ അക്കൗണ്ടുകളിൽ പണമുണ്ടെന്ന അറിവ് തട്ടിപ്പുകാർക്കുണ്ടെന്ന് തോന്നുന്ന രീതിയിലാണ് ഇതിന്‍റെ ആസൂത്രണം. നാട്ടിലെ ചില ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവർക്ക് ഒരു ഫോൺ വന്നത്. അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇത് നിങ്ങളുടെ പേരിലുള്ളതല്ലേ എന്നായിരുന്നു ആദ്യത്തെ ചോദ്യം.

തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്ന് വിശ്വസിച്ചുപോയ ഇവർ അതേയെന്ന് ഉത്തരം നൽകി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനുട്ടിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റ് രണ്ട് പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.

ആ അക്കൗണ്ടിൽ നിന്ന് നിമിഷം നേരം കൊണ്ട് മറ്റൊരു രാജ്യത്തുള്ള അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തു. നഴ്സുമാർ പൊലീസിലും ബാങ്കിലും നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. പ്രാദേശിക ബാങ്കുകളിലേക്കാണ് മാറ്റിയിരുന്നെങ്കിൽ പണം കണ്ടെത്തി തിരികെയെത്തിക്കാൻ കഴിയുമായിരുന്നുവെന്നും വിദേശത്തേക്ക് മാറ്റിയതിനാൽ ആ സാധ്യതയില്ലാതായെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഓൺലൈൻ പർച്ചേസ് നടത്തുമ്പോൾ നൽകുന്ന അക്കൗണ്ട് വിവരങ്ങളാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കി ഉപയോഗപ്പെടുത്തുന്നതത്രെ. ബാങ്കുകളിൽ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം ഇടപാടുകാരെ ബോധവത്കരിക്കുന്നതുമാണ്. എന്നാൽ രാത്രി ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തിയ നഴ്സുമാർ ഉറങ്ങാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പെത്തിയ ഫോൺ വിളികളിൽ അറിയാതെ പെട്ടു പോവുകയായിരുന്നു.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications