Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറിനെ വിറപ്പിച്ച് വീണ്ടും 'പടയപ്പ'; പലചരക്ക് കടയ്ക്ക് നേരെ ആക്രമണം, 19ാം തവണയെന്ന് ഉടമ

മുന്നാര്‍: മൂന്നാറില്‍ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാന്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടയുടെ വാതില്‍ ആന തകര്‍ത്തു. അതേസമയം മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 19 തവണ കാട്ടാനകള്‍ തന്റെ കട അക്രമിച്ചിട്ടുണ്ടെന്ന് പുണ്യവേല്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൂന്നാറില്‍ സ്ഥിരം പരിഭ്രാന്തി പരത്തുന്ന ആനകളില്‍ ഒന്നാണ് പടയപ്പ.

padayappa

മാസങ്ങള്‍ക്ക് മുമ്പ് എക്കോ പോയിന്റിലെത്തി സഞ്ചാരികളെ പടയപ്പ വിറപ്പിച്ചിരുന്നു. കടകള്‍ എല്ലാം തകര്‍ത്ത പടയപ്പ, സഞ്ചാരികളെ എവിടേക്കും പോകാന്‍ കൂടി അനുവദിച്ചില്ല. കടകളില്‍ വെച്ച കരിക്ക് ഒന്ന് പോലും ഒഴിവാക്കാതെ ഈ കാട്ടാന അകത്താക്കി. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപമുള്ള എക്കോ പോയിന്റിലാണ് പടയപ്പയുടെ വിളയാട്ടം.

അന്ന് മൂന്ന് വഴിയോരകടകളാണ് കാട്ടാന തകര്‍ത്തത്. കൂടാതെ ഗതാഗത തടസ്സം അടക്കമുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. നാട്ടുകാര്‍ ആദ്യം കൗതുകത്തോടെ കണ്ട കാഴ്ച്ച പിന്നീട് മാറുകയായിരുന്നു. പടയപ്പയുടെ അക്രമസ്വഭാവം വൈകാതെ തന്നെ പുറത്തുവന്നു. മാത്രമല്ല, ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളെല്ലാം കാട്ടാന തിന്നു.

അതേസമയം, ആനയടക്കമുള്ള വന്യജീവികള്‍ കാട് വിട്ട് നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ ഇടപെടല്‍ ആണ് എന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ട്രെക്കിംഗിന് എത്തുന്ന സഞ്ചാരികള്‍ കാട്ടിലെത്തി വന്യമ്യഗങ്ങളെ ശല്യപ്പെടുത്തുന്നത് മൂലമാണ് ഇവ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണം എന്നാണ് വനം വകുപ്പ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+