ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്വാസം മുട്ടിച്ചപ്പോള്‍ പിടഞ്ഞ് കുട്ടി താഴെ വീണു... ആ വിരലടയാളമാണ് റോളിയെ കുടുക്കിയത്, ജീവപര്യന്തം

Google Oneindia Malayalam News

തൊടുപുഴ: ഒന്നര വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ അമ്മ റോളിമോള്‍ക്ക് ജീവപര്യന്തം കഠിന തടവും 15000 രൂപ പിഴയും. 2018 ഏപ്രില്‍ 18ന് പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തില്‍ നടന്ന സംഭവത്തിലാണ് തൊഴുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. കോട്ടയം അയര്‍ക്കുന്നം കുന്തംപാരിയില്‍ വീട്ടില്‍ റോളിമോള്‍ക്ക് രണ്ട് ആണ്‍മക്കളാണുണ്ടായിരുന്നത്. ഏഴ് വയസുള്ള മൂത്ത കുട്ടിക്ക് ഓട്ടിസം ബാധിച്ചിരുന്നു. രണ്ടാമന് ഒന്നര വയസ്. ഈ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൂത്ത കുട്ടിയോടൊപ്പം ജീവനൊടുക്കുകയായിരുന്നു റോളിയുടെ ലക്ഷ്യമെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

b

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

റോളിയും കുടുംബവും അമ്മാവന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണ് പീരുമേട് എത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാനായിരുന്നു പദ്ധതി. ഈ ശ്രമത്തിനിടെ കുട്ടി പിടഞ്ഞ് കട്ടിലില്‍ നിന്ന് നിലത്തുവീണു. ഇതോടെ അലറി കരഞ്ഞ് റോളി അയല്‍ക്കാരെ കൂട്ടുകയായിരുന്നു. കുട്ടി കട്ടിലില്‍ നിന്ന് വീണു എന്ന് മാത്രമാണ് പറഞ്ഞത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചൈങ്കിലും കുട്ടി മരിച്ചു. പരിശോധിച്ച ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

കുട്ടിയുടെ കഴുത്തില്‍ കണ്ട വിരലുകളുടെ പാട് ആണ് ഡോക്ടര്‍ക്ക് സംശയം തോന്നാന്‍ കാരണം. ഡോക്ടര്‍ വിഷയം പോലീസിനെ അറിയിച്ചു. ഉപ്പുതറ എസ്‌ഐ ഷിബുകുമാര്‍ അന്വേഷിച്ച കേസില്‍ റോളി അറസ്റ്റിലായി. വീണ്ടും പ്രതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. റോളിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശു ക്ഷേമസമിതി ഏറ്റെടുക്കാന്‍ കോടതി ഉത്തരിവിട്ടു.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

Idukki
English summary
Peerumedu Murder case: Mother gets Life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X