ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയില്‍; വണ്ടിക്കൂലിക്ക് പണം ചോദിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍...
തൊടുപുഴ: കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. തഴുവംകുന്ന് സ്വദേശിയായ 17കാരനാണ് നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് എത്തിയ പോലീസ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ രക്ഷപ്പെട്ട കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഇരവിമംഗലം സ്വദേശി അനന്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കൊറോണയില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. തൊടുപുഴയിലെ മൊബൈല്‍ കടകളില്‍ നിന്ന് 11 മൊബൈലുകള്‍ മോഷ്ടിച്ച പ്രതികള്‍ പട്രോളിങിലായിരുന്ന പോലീസുകാര്‍ക്ക് മുമ്പില്‍ വന്നു പെടുകയായിരുന്നു. കൗമാരക്കാരനെ പോലീസ് അപ്പോള്‍ തന്നെ പിടികൂടി. എന്നാല്‍ അനന്ദു ഓടിരക്ഷപ്പെട്ടു. പിടിയിലായ പ്രതിക്ക് പരിശോധന നടത്തിയപ്പോള്‍ കൊറോണ രോഗം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവിടെ പോലീസ് കാവലില്ലെന്ന് മനസിലാക്കിയ പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വ്യാപകമായ പരിശോധന നടത്തി. സമീപ സ്‌റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയെങ്കിലും കാര്യമുണ്ടായില്ല. കാരിക്കോട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് പ്രതി രാത്രി കഴിച്ചുകൂട്ടിയത്. അപ്പോഴേക്കും ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്നലെ ഇയാള്‍ മാങ്ങാട്ടുകവലയിലെത്തി ആളുകളോട് വണ്ടിക്കൂലിക്ക് പണം ചോദിച്ചപ്പോള്‍ ചിലര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്തു. ന്യൂമാന്‍ കോളജില്‍ പ്രവര്‍ത്തികകുന്ന കൊറോണ ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യുമ്പോഴുണ്ടായിരുന്ന ചില പോലീസുകാര്‍ ക്വാറന്റൈനിലാണ്.












Click it and Unblock the Notifications