ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്ന കേസിലെ രണ്ട് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവര്‍

Google Oneindia Malayalam News

മറയൂര്‍: ഇടുക്കി മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തല്‍. ഇവരെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ചന്ദ്രികയെന്ന യുവതിയെയാണ് ഏറ്റവും അടുത്ത ബന്ധുക്കളില്‍ രണ്ട് പേര്‍ വെടിവെച്ചു കൊന്നത്. കേസിലെ രണ്ടാം പ്രതിയായ മണികണ്ഠനെ (19) ദേവികുളം സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസില്‍ ഒന്നാം പ്രതി മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ 2006 ഏപ്രില്‍ എട്ടിനാണ് ജനിച്ചത്. 15 വയസ് പൂര്‍ത്തിയായിട്ടില്ല. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാമത്തെയാളുടെ ആധാര്‍കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതി പ്രകാരം ഇദ്ദേഹത്തിന് 16 വയസാണ്. എന്നാല്‍ രണ്ടാം പ്രതിയായ പാളപ്പെട്ടി സ്വദേശി മണികണ്ഠന് 19 വയസ് പൂര്‍ത്തിയായി. ഇവരെല്ലാം ചന്ദ്രികയുടെ ബന്ധുക്കളാണ്.

murder

Recommended Video

cmsvideo
ആദ്യ ഡോസ് എടുത്ത് 29-ാം ദിവസം രണ്ടാം ഡോസ് | Oneindia Malayalam

മണികണ്ഠന്റെ വീട്ടില്‍ നിന്നും മൂന്ന് ചെറിയ ആനകൊമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. സഞ്ചിയില്‍ ഒളിപ്പിച്ച നിലയിലാണ് ആനകൊമ്പുകള്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം മണികണ്ഠനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ആനകൊമ്പ് കണ്ടെത്തിയത്.

ചന്ദനതടി മുറിച്ചുകയറ്റിയത് ചന്ദ്രിക വനം വകുപ്പിനെ അറിയിച്ചുവെന്ന സംശയത്തിന്റെ പുറത്താണ് പ്രതികള്‍ ചന്ദ്രികയെ വെടിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ കൊലപാതകത്തിലേക്കും ചന്ദന കടത്തിലേക്കും മൃഗവേട്ടക്കും പ്രേരിപ്പിക്കുന്ന പ്രധാനിയിലേക്കും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ചന്ദ്രിക കൊലക്കേസില്‍ നാലാം പ്രതിയാണ് ഇയാള്‍. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള യുവാവാണ് ഇവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. മുമ്പ് പല ചന്ദന കേസിലും പ്രതിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി! സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!

കിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോകിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോ

Idukki
English summary
police said two accused in the idukki marayoor murder case are minors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X