ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടയിലെ പണപ്പെട്ടിയില്‍ നിന്ന് പൊലീസുകാരന്‍ 1000 മോഷ്ടിച്ചു; പിടിക്കപ്പെട്ടപ്പോള്‍ ചെലവായത് 40000

Google Oneindia Malayalam News

പീരുമേട്: കടയിലെ പണപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്ന് പൊലീസുകാരന്‍. പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ പൊലീസുാകരനാണ് പിടിയിലായത്. എന്നാല്‍ സംഭവം പിടിക്കപ്പെട്ടതോടെ പണം നല്‍കി ഒത്തുതീര്‍പ്പാക്കി. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. കടയില്‍ നിന്ന് പണം സ്ഥിരമായി നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട കടയുടമയാണ് പണം കവരുന്നതിനിടെ പിടിയിലായത്. നവംബര്‍ 24ന് ആണ് ഈ സംഭവമുണ്ടായത്.

1

പാമ്പനാര്‍ ടൗണിലെ ഒരു കടയില്‍ നിന്നാണ് പൊലീസുകാരന്‍ ആയിരം രൂപ കവര്‍ന്നത്. കടയുടമ അടുത്തുള്ള വ്യാപാരികളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടുകയായിരുന്നു. ആളുകള്‍ കൂട്ടം കൂടിയതോടെ പരിഭ്രമിച്ച പൊലീസുകാരന്‍ 40000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ആദ്യ ഗഡുവായി 5000 രൂപ കൈമാറുകയും ചെയ്തു.

2

പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും സംഭവ സ്ഥലത്ത് എത്തിയവര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വിവരം. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് പിടികൂടിയിരുന്നു. അന്ന് മുതല്‍ പൊലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്തുന്നവരെ നിരീക്ഷിക്കുകയായിരുന്നു.

3

പ്രവാസികള്‍ക്ക് ഭാഗ്യപ്പെരുമഴ!! ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി; ഷുഹൈബിന് പിന്നാലെ...പ്രവാസികള്‍ക്ക് ഭാഗ്യപ്പെരുമഴ!! ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി; ഷുഹൈബിന് പിന്നാലെ...

ഈ പൊലീസുകാരന്‍ കടയില്‍ എത്തി നാരങ്ങാവെള്ളം എടുക്കാന്‍ പറയുകയും വെള്ളം എടുക്കുന്ന സമയത്ത് പണപ്പെട്ടിയില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ഇത് കണ്ട കടയുടമ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വച്ച് മോഷണം പിടികൂടിയിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് എല്ലാവരും മുഖത്തോട് മുഖം ചോദിക്കുന്നത്.

4

സിഎന്‍ സുന്ദരന്‍ സിപിഎമ്മിന് പുറത്തേക്ക്: എല്ലാത്തിനും കാരണം തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വിസിഎന്‍ സുന്ദരന്‍ സിപിഎമ്മിന് പുറത്തേക്ക്: എല്ലാത്തിനും കാരണം തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വി

സംഭവം ഒത്തുതീര്‍പ്പാക്കിയ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ നിരോധിത പുകയില ഉത്പ്പനങ്ങള്‍ പിടിച്ചെടുക്കുകയും കേസ് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നത് പതിവാണ്. പൊലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Idukki
English summary
policeman stole money from the cash box in a shop and When he was caught, he paid and settled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X