Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുമായുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ പുറത്തായി; കടുത്ത നടപടിയുമായി സഭ

ഇടുക്കി; വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി ഇടുക്കി രൂപത. വെള്ളയാംകുടി പള്ളി വികാരിയും സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലുമായ ഫാദർ ജെയിംസ് മംഗലശ്ശേരിയ്ക്കെതിരെയാണ് രൂപത നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സഭ വ്യക്തമാക്കി.

ഇടവക വികാരിയുടെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമായി വികാരിക്ക് ബന്ധമുള്ളതായി ഇടവകയിലെ ചിലർ സംശയിച്ചിരുന്നു. ഇവർ ചില സമയങ്ങളിൽ പള്ളിയിൽ രഹസ്യമായി എത്താറുണ്ടെന്നും ഇടവാകാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനിടെ മൊബൈൽ കേടുവന്നതോടെ വികാരി ഫോൺ നന്നാക്കാനായി മൊബൈൽ കടയിൽ നൽകി. അവിടെ നിന്നാണ് ദൃശ്യങ്ങൾ പുറത്തായത്.

1590173786

ഇതോടെ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. എന്നാൽ വികാരിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വീട്ടമ്മയോ വികാരിയോ പരാതി നൽകാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവം വിവാദമായതോടെ മാർച്ച് 24 ന് തന്നെ ജയിംസ് മംഗലശേരിക്കെതിരെ നടപടിയെടുത്തുവെന്ന് രൂപത പത്രകുറിപ്പിലൂടെ അറിയിച്ചു.

സഭാ വിരുദ്ധമായ നടപടികൾ വൈദികൻറെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പ്രാഥമികമായ അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും രൂപത വ്യക്തമാക്കി. വൈദികനെ വികാരി സ്ഥാനത്ത് നിന്നും കൂദാശ നൽകിയതിൽ നിന്നും വിലയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+