അര്ജുന് ഇനി പുറംലോകം കാണില്ല; കുടുക്കിയത് ആ ഒറ്റൊരു മൊഴി, അഴിയെണ്ണിക്കാന്‍ രണ്ടും കല്‍പ്പിച്ച് പൊലീസ്
വണ്ടിപ്പെരിയാര്‍: ഇടുക്കി ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരിയുടെ കൊലപാതകം കേരളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. കുട്ടിയുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ല അര്ജുന് എന്ന യുവാവാണ് കൊലയ്ക്ക് പിന്നില്‍. കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ബോധരഹിതയായതിനെ തുടര്‍ന്ന് കെട്ടിത്തൂക്കുകയും ആയിരുന്നു.
പ്രതി കുഞ്ഞിനെ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്ന മൊഴിയും ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതി അര്‍ജുനിലേക്ക് പൊലീസ് എത്തിയ നിര്‍ണായകമായ സംഭവം ഇങ്ങനെയായിരുന്നു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

കൃത്യം നടത്തിയത്
ഇക്കഴിഞ്ഞ 30ാം തീയതി പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി ലയത്തിലെ മുറിയിലേക്ക് പോകുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ സഹേദരന് ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ സമീപത്ത് നിന്ന് മുടിവെട്ടുന്നുണ്ടായിരുന്നു. ഇവര്‍ അറിയാതെയാണ് അകത്ത് കടന്ന് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

മരിച്ചെന്ന് കരുതി കെട്ടിത്തൂക്കി
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ ബോധരഹിതയായി വീണതോടെ അര്ജുന് പരിഭ്രാന്തിയിലായി. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് കരുതി ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനിടെ കുട്ടി കണ്ണുതുറന്നിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അര്ജുന് അവിടെ നിന്ന് മടങ്ങിയത്. മുന്‍വശത്തെ കതക് അടച്ച ശേഷം ജനാല വഴിയാണ് ഇയാള്‍ അവിടെ നിന്നും മുങ്ങിയത്.

ശാസ്ത്രീയ തെളിവുകള്‍
കേസില്‍ നിര്‍ണായകമായ ഒരു കാര്യം കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ച മുടിയിഴകളാണ്. ഇത് ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം പ്രതിയുടേതാണെന്ന് കണ്ടെത്തി. ഇതോടെ പ്രതി അര്ജുന് ആണെന്ന് പൊലീസ് ഏകദേശം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒരു കൂസലുമില്ലാതെ പ്രതി
കുറ്റകൃത്യത്തിന് ശേഷം ഒരു കൂസലും ഇല്ലാതെയാണ് പ്രതി അവിടെ ഉണ്ടായത്. മരണ വീട്ടില്‍ സഹായം എത്തിക്കുന്നതിനും എല്ലാത്തിനും അര്ജുന് സജീവമായിരുന്നു. കുഞ്ഞ് മരിച്ചതിന്റെ ദുഖം പലതവണ കരഞ്ഞ് എല്ലാവരെയും അറിയിച്ചു. കൂടാതെ മരണാനന്തര ചടങ്ങിലും അര്ജുന് സജീവമായിരുന്നു.

കേസില്‍ നിര്‍ണായകമായത്
കേസില്‍ നിര്‍ണായകമായത് ബന്ധുവിന്റെ മൊഴിയാണ്. കൊല നടന്ന ദിവസം അര്ജുന് കുഞ്ഞിനെ കണ്ടില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അര്‍ജുനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന ബന്ധുവിന്റെ നിര്‍ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. 30് തങ്ങള്‍ക്ക് ചക്ക മുറിച്ച് തന്നത് അര്ജുന് ആണെന്നും ഈ സമയത്ത് കുട്ടി പരിസരത്ത് ഉണ്ടെന്നുമാണ് ബന്ധുവിന്റെ മൊഴി.

തുടക്കത്തില്‍ വീഴ്ച
അതേസമയം, കേസിന്റെ തുടക്കത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടു പോയപ്പോള്‍ ഒരു വനിത സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അനുഗമിച്ചത്. എന്നാല്‍ എസ്ഐയോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ വേണമെന്നാണ് ചട്ടം. മരണം അസ്വഭാവികമായതുകൊണ്ടാണിത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications