രാഷ്ട്രീയ മുതലെടുപ്പ് വേണ്ട, പ്രതി ഡിവൈഎഫ്‌ഐ നേതാവല്ല; മറുപടിയുമായി വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവ്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെണ്‍കുട്ടിയുടെ പിതാവ്. പ്രതി അര്‍ജുന്‍ ഡിവൈഎഫ്‌ഐയുടെ വലിയ നേതാവൊന്നുമല്ലെന്നും പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു സംരക്ഷണവും പരിഗണനയും അര്‍ജുന് ലഭിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പ്രതിക്ക് സിപിഎം സംരക്ഷണം കൊടുക്കുന്നുണ്ടെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിതാവ്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം. പൊലീസിന് ദുരൂഹത തോന്നിയതിനെ തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്. സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

അതേസമയം, പ്രതിയുമായി പൊലീസ് തെളിവെടുത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി കുട്ടിക്ക് വേണ്ടി മിഠായി വാങ്ങാറുണ്ടെന്നും കൊല നടന്ന ദിവസും 50 രൂപയ്ക്ക് മിഠായി വാങ്ങിയെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. കൊല നടന്ന ദിവസം 12 മണിയോടെയാണ് പ്രതി മിഠായി വാങ്ങാന്‍ കടയില്‍ എത്തിയതെന്നും കടയുടമ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 30ന് ആണ് ചുരക്കുളം എസ്‌റ്റേറ്റില്‍ ആറ് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡനത്തിന് ശേഷം ബോധരഹിതയായ പെണ്‍കുട്ടിയെ അര്‍ജുന്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും കണ്ടെത്തിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് കിട്ടിയ മുടിയിഴകള്‍ പ്രതിയുടെതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിരുന്നു.












Click it and Unblock the Notifications