Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജുന്‍ അശ്ലീല ദൃശ്യങ്ങള്‍ക്ക് അടിമ, കുഞ്ഞിനെ പീഡിപ്പിച്ചത് 3 വര്‍ഷം; വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ഇടുക്കി: കേരളക്കരയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇടുക്കി വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് വിവരം പുറത്തുവന്നത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നെങ്കിലും പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കൂടാതെ കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് അയല്‍വാസി അര്‍ജുന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

1

പെണ്‍കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്ന അര്‍ജുന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം ബോധരഹിതയായ അര്‍ജുന്‍ പെണ്‍കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.

2

കൂടാതെ അര്‍ജുനെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ഇന്ന് രാവിലെയോടെ ചുരക്കുളത്തെ എസ്‌റ്റേറ്റില്‍ എത്തിച്ച് തെളിവെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പ്രതി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും സൂചനയുണ്ട്.

3

മൂന്ന് വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പ്രതിയുടെ മൊഴി. അവരുടെ വീട്ടില്‍ ഏത് സമയത്തും കയറിച്ചെല്ലാന്‍ സ്വതന്ത്രമുള്ള പ്രതി ഇത് മുതലെടുത്താണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 30ന് കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായപ്പോള്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.

4

ബുധനാഴ്ച പുറത്തുപോയി തിരിച്ചെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തോടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

5

സംശയം തോന്നി കസ്റ്റഡിയില്‍ എടുത്ത നാല് പേരില്‍ മൂന്ന് പേരെ വിട്ടയച്ചെങ്കിലും അയല്‍വാസിയായ അര്‍ജുനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മൊഴിയും പുറത്തുവന്നു. പീഡിപ്പിച്ചതിന് ശേഷം ബോധരഹിതയായ കുട്ടിയെ മുറിക്കുള്ളില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.

6

കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഇയാള്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു. കൂടാതെ പ്രതി കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കൂടാതെ പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ച ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.

7

കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Recommended Video

cmsvideo
    Forest department's investigation against Sujith bhaktan and dean Kuriakos

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+