ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗമ്യ സന്തോഷിന് ജന്മനാടിന്റെ വിട; അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇസ്രായേല്‍ പ്രതിനിധിയും

Google Oneindia Malayalam News

തൊടുപുഴ: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ വിട. ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ എത്തിയിരുന്നു. സൗമ്യയുടെ ഒമ്പതു വയസുള്ള മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് അദ്ദേഹം നല്‍കി. വരുന്ന ക്രിസ്മസിന് നാട്ടിലെത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നുവത്രെ.

s

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ അഷ്‌കലോണിലുണ്ടായ റോക്കറ്റാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. 2017ലാണ് അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവും മകനും നാട്ടിലായിരുന്നു. മൃതദേഹം വിട്ടുകിട്ടണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

ശനിയാഴ്ച രാത്രി 11ഓടെയാണ് സൗമ്യയുടെ ഭൗതിക ശരീലം വീട്ടിലെത്തിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും വീട്ടിലും പള്ളിയിലും എത്തിയിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഇന്നുച്ചയ്ക്ക് നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സംസ്‌കാരം.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

നിലവിളി നിലയ്ക്കാതെ ഗാസ; ഇസ്രായേല്‍ ബോംബിങില്‍ 26 പേര്‍ കൊല്ലപ്പെട്ടു, രണ്ടു കെട്ടിടം തകര്‍ന്നുനിലവിളി നിലയ്ക്കാതെ ഗാസ; ഇസ്രായേല്‍ ബോംബിങില്‍ 26 പേര്‍ കൊല്ലപ്പെട്ടു, രണ്ടു കെട്ടിടം തകര്‍ന്നു

ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലികുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സൗമ്യയെ ഇസ്രായേല്‍ ജനത മാലാഖയായിട്ടാണ് കാണുന്നതെന്നും അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നും കോണ്‍സല്‍ ജനറല്‍ ജോനാദന്‍ സഡ്ക പറഞ്ഞു.

ഹോട്ട് ലുക്കിൽ നടി സൗന്ദര്യ ശർമ്മ, പുതിയ ഫോട്ടോകൾ

Idukki
English summary
Soumya Santhosh dead body reached in idukki from Israel; funeral held in Keerithode Church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X