തെരുവ് കച്ചവടക്കാര്‍ക്കായി പ്രത്യേക സര്‍വ്വെ; നിയമം ലംഘിച്ചാല്‍ കാര്‍ഡ് റദ്ദാക്കും
തൊടുപുഴ: തെരുവു കച്ചവടക്കാരുടെ വിവരങ്ങള്‍ നഗരസഭ ശേഖരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണിത്. 2017ല്‍ സര്‍വ്വെ നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു എങ്കിലും അന്നുണ്ടായിരുന്ന പലരും ഇന്ന് കച്ചവടം ചെയ്യുന്നില്ല. മാത്രമല്ല, പുതിയ ഒട്ടേറെ കച്ചവടക്കാര്‍ രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൃത്യമായ കണക്കുകള്‍ ലഭിക്കാനാണ് പുതിയ സര്‍വ്വെ.

Recommended Video
ഈ മാസം അഞ്ചിന് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. കച്ചവടം നടത്തുന്നവര്‍ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. നേരത്തെ സര്‍വ്വെയുടെ ഭാഗമാകുകയും കാര്‍ഡ് ലഭിക്കുകയും ചെയ്തവര്‍ കാര്‍ഡ് കാണിക്കണം. 2017ല്‍ എടുത്ത സര്‍വ്വെ പ്രകാരം നഗരസഭയില്‍ 289 തെരുവ് കച്ചവടക്കാര്‍ക്ക് അംഗീകൃത കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ പലരും ഇന്ന് കച്ചവടം ചെയ്യുന്നില്ല. ഉദ്യോഗസ്ഥര്‍ ഇനി സര്‍വ്വെയ്ക്ക് വരുമ്പോള്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.
സുശാന്തിനും കാര്‍ത്തിക്കിനും ശേഷം സാറ അലി ഖാൻ വീണ്ടും പ്രണയത്തിലോ...
നിയമങ്ങള്‍ പാലിച്ചു കച്ചവടം നടത്തുന്നവര്‍ക്ക് നഗരസഭ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യും. മറ്റുള്ളവരെ അനധികൃത കച്ചവടക്കാരായി കണക്കാക്കും. നിയമം ലംഘിച്ചുള്ള കച്ചവടക്കാരുടെ അംഗീകൃത കാര്‍ഡ് റദ്ദാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. എത്രയും പെട്ടെന്ന് വെന്‍ഡിങ് സോണ്‍ തീരുമാനിച്ചു തെരുവ് കച്ചവടം സുഗമമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications