Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ നേരിടാൻ കേരളം സജ്ജം, ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ ജനങ്ങളെ ബാധിക്കുന്ന തരത്തിലുളള സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമിലെ വെള്ളത്തിന്റെ നിരക്ക് 138 അടി കടന്നിരിക്കുകയാണ്. പിന്നാലെ തമിഴ്‌നാട് കേരളത്തിന് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Recommended Video

cmsvideo
    Government machinery fully prepared for release for water from Mullaperiyar dam, says Roshy

    ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ് എങ്കില്‍ ഡാം നാളെ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്പില്‍വേയിലൂടെ ജനം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചത്.

    നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം

    66

    പ്രത്യേക സാഹചര്യമുണ്ടായാല്‍ ഇടപെടുന്നതിന് വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘങ്ങളും അടക്കം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും ഇടുക്കി ആര്‍ഡിഒയ്ക്കും മേഖലയില്‍ പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ സുരക്ഷിതരാക്കുന്നതിനുളള എല്ലാ നടപടികളും ഇതിനകം തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

    ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വന്നാല്‍ പ്രദേശത്ത് നിന്നും ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. തമിഴ്‌നാട് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ചും ഡാമില്‍ ഉയരുന്ന ജലനിരപ്പ് പ്രകാരവുമായിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍. ഇതിനായി 20ല്‍ അധികം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആളുകളെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനുളള വാഹനങ്ങളടക്കമുളള സൗകര്യങ്ങളും സജ്ജമാണ്.

    അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

    അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139. 5 അടിയായി നിജപ്പെടുത്തണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. നവംബര്‍ 11 വരെ ജലനിരപ്പ് ഇത്തരത്തില്‍ ക്രമീകരിക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റൂള്‍ കര്‍വ് സംബന്ധിച്ചുളള കേരളത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതി കേള്‍ക്കും. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് തമിഴ്‌നാട് തയ്യാറാക്കിയതാണ് എന്നും അത് സ്വീകാര്യമല്ലെന്നും കേരളം വ്യക്തമാക്കി.. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുളള ദുരന്തം ചിന്തിക്കാവുന്നതിനും വലുതാണെന്നും അത് കൊണ്ട് ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്നും കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് പണിത് കേരളത്തിലെ അഞ്ച് ജില്ലകളിലം 30 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിന് ജലവും ഉറപ്പാക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+