തദ്ദേശ തിരഞ്ഞെടുപ്പ്: ജോസഫിനെ തൊടുപുഴയിലും വീഴ്ത്തി ജോസ്, ജോസഫ് വിഭാഗം അഞ്ചിടത്ത് തോറ്റു!!
ഇടുക്കി: പാലായ്ക്ക് പിന്നാലെ തൊടുപഴയിലും ജോസഫ് വിഭാഗത്തിന് തിരിച്ചടി. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിടത്തും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം നാലില്‍ രണ്ടിടത്ത് വിജയിച്ചു. അതേസമയം കേരള കോണ്‍ഗ്രസിലെ വേര്‍പിരിയലിന് ശേഷം വന്ന ഈ ഫലം ജോസ് വിഭാഗത്തിന് വന്‍ നേട്ടമാണ്. എന്നാല്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണ്. അതേസമയം നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 12 സീറ്റുമാണ് ഉള്ളത്. ബിജെപിക്ക് എട്ട് സീറ്റ് ലഭിച്ചു.

നേരത്തെ പാലായില്‍ ജോസിന്റെ കരുത്തില്‍ ഭരണം ഉറപ്പിച്ചിരുന്നു എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ച ശേഷം ഇവിടെ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റം തന്നെ പാലായിലുണ്ടായി. ഇവിടെ 14 സീറ്റുകളിലും എല്‍ഡിഎഫാണ് വിജയിച്ചത്. ജോസ് പക്ഷവും ജോസഫ് പക്ഷവും തമ്മിലുള്ള കടുത്ത മത്സരമാണ് തിരഞ്ഞെടുപ്പിന് മുമ്പുണ്ടായത്. എന്നാല്‍ അതൊന്നും പാലായില്‍ പ്രകടമായില്ല. എല്‍ഡിഎഫിനൊപ്പം നഗരസഭാ ഭരണം പോരുകയായിരുന്നു.
Recommended Video
അതേസമയം പാലാ നഗരസഭയില്‍ 16 സീറ്റിലാണ് ജോസ് വിഭാഗം മത്സരിച്ചത്. അഞ്ച് ഇടത്താണ് തോറ്റത്. കഴിഞ്ഞ കൗണ്‍സിലിലെ 11 സീറ്റുകള്‍ അവര്‍ നിലനിര്‍ത്തി. 13 ഇടത്ത് ജോസഫ് വിഭാഗം മത്സരിച്ചപ്പോള്‍, ജയം മൂന്നിടത്തായി ഒതുങ്ങി. പാലാ മുനിസിപ്പാലിറ്റിയില്‍ ഇതോടെ ചരിത്രത്തിലാദ്യമായി ഭരണം പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. യുഡിഎഫിന് എട്ട് വാര്‍ഡില്‍ മാത്രമാണ് ജയിക്കാനായത്. എറണാകുളം അടക്കമുള്ള ഇടത്ത് ജോസിന്റെ വരവ് എല്‍ഡിഎഫ് നേട്ടമായിട്ടുണ്ട്.












Click it and Unblock the Notifications