കാട്ടുപോത്താണെന്ന് കരുതി വെടിയുതിര്‍ത്തു; കൊണ്ടത് ആദിവാസി യുവാവിന്
മൂന്നാര്‍: ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ല് ഊരില്‍ ബ്രാഹ്മണ സ്വാമിയുടെ മകന്‍ സുബ്രഹ്മണ്യത്തിനാണ് വെടിയേറ്റത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നെഞ്ചിലാണ് വെടിയേറ്റത്. സമീപത്തെ ഊരായ കീഴ്പത്തംകുടി സ്വദേശി ലക്ഷ്മണനാണ് വെടിവച്ചത്. ഏലച്ചെടി ഇളകുന്നത് കണ്ടപ്പോള്‍ കാട്ടുപോത്താണ് എന്ന് കരുതി വെടിവച്ചതാണെന്ന് ലക്ഷ്മണന്‍ പറയുന്നു. ഇയാള്‍ തന്നെയാണ് സുബ്രഹ്മണ്യനെ ചുമന്ന് ഊരിന് സമീപമെത്തിച്ച് നാട്ടുകാരോട് വിവരം പറഞ്ഞത്.

കമ്പിളി കെട്ടിയ മഞ്ചലില്‍ 6 കിലോമീറ്റര്‍ ചുമന്ന് സുബ്രഹ്മണ്യനെ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റി കുടിയില്‍ എത്തിച്ചു. ശേഷം ജീപ്പില്‍ പെട്ടിമുടിയിലെത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയിലും. അപ്പോഴേക്കും സമയം വൈകീട്ട് ഏഴ് മണി കഴിഞ്ഞിരുന്നു. ആശങ്കപ്പെടാനില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സുബ്രഹ്മണ്യനെ വെടിവച്ച ലക്ഷ്മണന്‍ മുങ്ങിയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സുബ്രഹ്മണ്യനെ ചുമന്ന് നാട്ടുകാര്‍ക്കിടയില്‍ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു ലക്ഷ്മണന്‍.












Click it and Unblock the Notifications