ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍ചൂടിലും നിറഞ്ഞൊഴുകിയൊരു കുഴല്‍ കിണര്‍...!!! ഇത് ഇടുക്കിയില്‍ നിന്നുള്ള കാഴ്ച...!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി രാജാക്കാടിനു സമീപം എന്‍ ആര്‍ സിറ്റിയിലാണ് ഈ അപൂര്‍വ്വ സുന്ദരമായ കാഴ്ച കാണാന്‍ സാധിക്കുന്നത്. കത്തുന്ന വേനല്‍ ചൂടില്‍ കുടിവെള്ളത്തിനായി മലയോര ജനത നെട്ടോട്ടമോടുമ്പോഴും എന്‍ ആര്‍ സിറ്റി വലിയതാഴത്ത് തങ്കച്ചന്റെ വീട്ടുമുറ്റത്തെ കുഴല്‍ കിണറില്‍ വെള്ളം കുറയാറില്ല. രണ്ട് വര്‍ഷം മുമ്പ് കടുത്ത വരള്‍ച്ചയെ അതിജീവിക്കുന്നതിന് വേണ്ടിയാണ് തങ്കച്ചന്‍ വീട്ടുമുറ്റത്ത്് കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ തീരുമാനിയ്ക്കുന്നത്.

വയനാട് ലോകസഭാ മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാര്‍: പി പി സുനീര്‍ പ്രചരണം തുടങ്ങി; യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ കാത്ത് മണ്ഡലം

വീട്ടുമുറ്റത്ത് മുന്നൂറടി താഴ്ത്തിയപ്പോള്‍ വെള്ളം കണ്ടു തുടങ്ങി. പിന്നീട് ആഴം കൂടും തോറും വെള്ളത്തിന്റെ അളവ് കൂടിവരികയും എഴുനൂറ് അടിയില്‍ എത്തിയതോടെ വെള്ളം ശക്തിയായി ഉയര്‍ന്ന് വന്നു ഇതോടെ നിര്‍മ്മാണം നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂറുകഴിഞ്ഞപ്പോള്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞെങ്കിലും നിറഞ്ഞൊഴുകുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുകയാണ്.

Wall

വീട്ടാവശ്യത്തിന് മാത്രം വെള്ളം കിട്ടിയാല്‍ മതിയെന്ന പ്രതീക്ഷയില്‍ നിര്‍മ്മിച്ച കിണര്‍ ഇന്ന് ഒരു നാടിനാകെ ആശ്രയമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ വരള്‍ച്ചയില്‍ ജലലഭ്യത ഇല്ലാതായതോടെ രാജാക്കാട്, രാജകുമാരി, സേനാപതി അടക്കമുള്ള പഞ്ചായത്തുകള്‍ വീടുകളിലേക്ക് വാഹനത്തില്‍ വെള്ളമെത്തിച്ചത് ഇവിടെ നിന്നുമാണ്. വെള്ളത്തിനായി എത്തുന്ന വാഹനത്തിലെ ടാങ്കുകളില്‍ വെള്ളം ശേഖരിക്കുന്നതിന് തങ്കച്ചന്‍ റോഡിലേയ്ക്ക് ഹോസിട്ടിട്ടുണ്ട്.

ഇവിടെയെത്തുന്നവര്‍ ഇദ്ദേഹത്തോട് അനുവാദം പോലും ചേദിക്കേണ്ടതില്ല ആവശ്യത്തിന് വെള്ളമെടുത്ത് തിരികേ പോകാം. നിലവില്‍ സമീപത്തെ വീടുകളിലേയ്ക്ക് മോട്ടര്‍ ഉപയോഗിച്ച് വെള്ളം കൊണ്ടുപോകുന്നത് ഈ കിണറില്‍ നിന്നുമാണ്. രാജാക്കാട് അടക്കമുള്ള മേഖളകളില്‍ കടുത്ത വരള്‍ച്ച പിടിമുറുക്കുമ്പോളും നാട്ടുകാരുടെ ഏക പ്രാര്‍ദ്ധന തങ്കച്ചന്റെ കിണറ്റിലെ വെള്ളം വറ്റരുതേയെന്നാണ്.

Idukki
English summary
Tubular wall full of summer in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X