അടിമാലിയിൽ സാമൂഹ്യ വിരുദ്ധ ശല്ല്യം രൂക്ഷം, വാഹനങ്ങൾ അടിച്ചുവ തകർക്കുന്നു... പൊറുതിമുട്ടി ജനങ്ങൾ!!
അടിമാലി: രാത്രികാലത്ത് അടിമാലി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം സാമൂഹ്യവിരുദ്ധര്‍ അടിച്ച് തകര്‍ത്തതായി പരാതി. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്കാണ് ആക്രമണം നടന്നത്. അടിമാലി ടൗണില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ഐസിഐസി ബാങ്കിന് സമീപത്തായിരുന്നു രാജേഷ് വാഹനം നിര്‍ത്തിയിട്ടിരുന്നത്. തോക്കുപാറ സ്വദേശിയായ രാജേഷ് അടിമാലി ടൗണില്‍ വ്യാപാരം നടത്തുന്നതിനാല്‍ കഴിഞ്ഞ 5 മാസമായി ബാങ്കിന് പിറകിലുള്ള വാടക വീട്ടില്‍ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു.
വീട്ടുമുറ്റത്തേക്ക് റോഡില്ലാത്തിനാല്‍ താമസമാരംഭിച്ചതു മുതല്‍ ദേശിയപാതയോരത്താണ് രാജേഷ് വാഹനം നിര്‍ത്തിയിടാറ്. ശനിയാഴ്ച്ച രാത്രി എട്ടു മണിയോടെ ഇത്തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത രാജേഷ് വീട്ടിലേക്ക് മടങ്ങി. രാത്രി ഒരുമണിയോടെ ബാങ്കിലെ സുരക്ഷ ജീവനക്കാരന്‍ വാഹനം അജ്ഞാതര്‍ തല്ലി തകര്‍ത്തുവെന്നറിയിച്ച് രാജേഷിന്റെ വീട്ടിലെത്തി. തുടര്‍ന്നെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ചില്ലും വശങ്ങളിലെ കണ്ണാടിയും തകര്‍ത്തതായി കണ്ടെത്തിയത്.

അന്വേഷണം ആവശ്യപ്പെട്ട് അടിമാലി പോലീസില്‍ പരാതി നല്‍കിയതായി രാജേഷ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ചുവെന്ന് കരുതുന്ന കരിങ്കല്‍ കക്ഷണം വാഹനത്തിനു സമീപത്തു നിന്നും കണ്ടുകിട്ടി.ആക്രമണം നടത്തുന്ന ശബ്ദം കേട്ട് ബാങ്കിലെ സുരക്ഷ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ദൂരേക്കോടി മറഞ്ഞതായും രാജേഷ് പറഞ്ഞു.ടൗണില്‍ വിനോദ സഞ്ചാരികളടക്കം സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്യുന്നിടത്തുണ്ടായിട്ടുള്ള ആക്രമണം പരക്കെ പരിഭാന്ത്രി പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications