Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ കനത്ത മഴ; ഇന്നു മുതൽ രാത്രി യാത്രാ നിരോധനം; പുതിയ നിർദ്ദേശങ്ങൾ ഇവയാണ്

ഇടുക്കി: ജില്ലയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. ഇനി മുതൽ രാത്രി എട്ടു മുതൽ രാവിലെ ആറു വരെ നിയന്ത്രണം ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത്, അവശ്യ സർവീസുകളിലെ ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മലയോര മേഖലകളിലേക്ക് രാത്രി സമയം യാത്ര ചെയ്യാൻ സാധിക്കും.

ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം , ഓൾഡ് മൂന്നാർ - ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

idi

അതേസമയം, ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലുള്ള മത്സ്യബന്ധനം, ബോട്ടിങ് എന്നിവയും താൽക്കാലികമായി നിരോധിച്ചു. അടിമാലിയിൽ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി - ഇരുട്ടുകാനം - ആനച്ചാൽ - കുഞ്ചിത്തണ്ണി-രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽനിന്നു തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ-രാജാക്കാട്-കുഞ്ചിത്തണ്ണി- ആനച്ചാൽ വഴിയും വഴിതിരിച്ചു വിടും.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിന് പിന്നാലെ ഡാമുകളിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവും ഉയരുന്നു. നിലവിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ മൂന്ന് അടി വീതം ഉയർത്തി വെള്ളം തുറന്ന് വിട്ടത്.

കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു. ഷട്ടറുകൾ ഉയർത്തിയതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടടി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 756.50 മീറ്റർ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം.

അതേസമയം , നിലവിൽ സാഹചര്യം കണക്കിലെടുത്ത് കക്കയം ഡാമിനും സമീപ പ്രദേശത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട് .

അതേസമയം , കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ആണ് സാധ്യത. അതേസമയം, വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+