കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കുടുക്കി; പഞ്ചായത്തംഗത്തിന്റെ തന്ത്രം പൊളിച്ച് പൊലീസ്, കൊല്ലാനും പദ്ധതി
കട്ടപ്പന: ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവിന്റെ ബൈക്കില്‍ നിന്ന് എം ഡി എം എ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. സംഭവം ഭര്‍ത്താവിനെ കുടുക്കാന്‍ ഭാര്യ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം സൗമ്യയും (33) കാമുകനായ പ്രവാസി മലയാളി വിനോദും ( 43 ) ചേര്‍ന്ന് സൗമ്യയുടെ ഭര്‍ത്താവായ തൊട്ടാപ്പുരയ്ക്കല്‍ സുനിലിനെ കള്ളക്കേസില്‍ കുടുക്കാനാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ അഞ്ചുഗ്രാം എം ഡി എം എ ഒളിപ്പിച്ചത്.
സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. സൗമ്യയെയും മയക്കുമരുന്ന് എത്തിച്ചുനല്‍കിയ കൊല്ലം വേങ്ങക്കര റഹിയ മന്‍സിലില്‍ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കല്‍ അനിമോന്‍ മന്‍സിലില്‍ എസ്. ഷെഫിന്‍ഷാ (24) എന്നിവരെയും വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, കാമുകനൊപ്പം ജിവിക്കാന്‍ ഭര്‍ത്താവ് സുനിലിനെ മയക്കമരുന്ന് കേസില്‍ കുടുക്കുക മാത്രമായിരുന്നില്ല പഞ്ചായത്ത് അംഗമായ സൗമ്യയുടെ ആദ്യ പദ്ധതി. വാഹനാപകടം ഉണ്ടാക്കി സുനിലിനെ കൊലപ്പെടുത്താനും അല്ലെങ്കില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്താനും സൗമ്യ പദ്ധതിയിട്ടിരുന്നു. വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തെ സമീപിക്കാനും ആലോചിച്ചിരുന്നു.
വിദേശത്തുള്ള കാമുകന്‍ വിനോദ് ഇടയ്ക്കിടെ നാട്ടിലുള്ള സൗമ്യയെ കാണാന്‍ വന്നുപോകുമായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സുനിലിനെ വകവരുത്താന്‍ രണ്ട് പേരും ചേര്‍ന്ന് തീരുമാനിച്ചിരുന്നു. കൊലപ്പെടുത്തിയാല്‍ തങ്ങള്‍ പിടിക്കപ്പെടുമോ എന്ന് ഭയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കാതിരിക്കാനുള്ള കാരണം. സൗമ്യയും അയല്‍വാസിയായിരുന്ന വിനോദും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടുപ്പത്തിലാണ്. വിദേശത്ത് ഉന്നത ജോലിയുള്ള വിനോദുമായി സൗമ്യ ഫോണ്‍ വഴി ബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നു. ഭര്‍ത്താവായ സുനിലിനെ ഏതുവിധേനയും ഒഴിവാക്കുകയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്.
കൊല ചെയ്താല്‍ പിടിക്കപ്പെടുമെന്ന ഭയം വന്നതോടെ വിനോദ് സൗമ്യയെ എറണാകുളത്തെ ആഡംബര ഹോട്ടലില്‍ എത്തിച്ച് ഇവിടെ വച്ച് സുനിലിനെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചു. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തായ ഷാനവാസാണ് ഷെഫിന്‍ഷാ മുഖേന എറണാകുളത്ത് നിന്ന് 45,000 രൂപയ്ക്ക് വാങ്ങിയ എം ഡി എം എ വിനോദിനും സൗമ്യയ്ക്കും കൈമാറിയത്.
ഈ മാസം 22ന് രാവിലെയാണ് ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ബൈക്കില്‍ നിന്ന് ഡാന്‍സാഫ് ടീം മയക്കുമരുന്ന് കണ്ടെത്തിയത്. വിനോദിന്റെയും ഷാനവാസിന്റെയും ബുദ്ധിയായിരുന്നു വിദേശ നമ്പറില്‍ നിന്നുള്ള ശബ്ദ സന്ദേശം. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് സുനിലിനെ കുടുക്കിയതാണെന്ന് കണ്ടെത്തിയത്.
അച്ഛനേയും മുത്തച്ഛനേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ
അച്ഛനേയും മുത്തച്ഛനേയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്യ്തു. തൃക്കരുവ വില്ലേജിൽ തെക്കേചേരി വൻമള കുന്നത്ത് മേലതിൽ വീട്ടിൽ ജയകുമാർ മകൻ ജയപ്രകാശ് (25) ആണ് അഞ്ചാലുമ്മൂട് പോലീസിന്റെ പിടിയിൽ ആയത്. രാത്രി മദ്യപിച്ച് വീട്ടിൽ എത്തിയ പ്രതി വീടും വസ്തുവും സ്വന്തം പേരിൽ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്താൽ അസഭ്യം വിളിച്ചും ബഹളം വച്ചതിനെ ചോദ്യം ചെയ്യ്ത സമയം പ്രതി ഡൈനിംഗ് ടേബിളിന്റെ പുറത്ത് ഇരുന്ന കത്താൾ കൊണ്ട് അച്ഛൻ ജയകുമാറിന്റെ തലയിലും ഇടത് കൈ തണ്ടയിലും വെട്ടി മുറിവേൽപ്പിക്കുകയും കല്ലു കൊണ്ട് വയറ്റിൽ എറിഞ്ഞ് പരിക്കേൽപിക്കുകയും ചെയ്യ്തു. ഇത് തടയാൻ എത്തിയ മുത്തച്ഛനെ ഓലമടൽകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു. ശേഷം സ്ഥലത്ത് നിന്നും ഒളിവിൽ പോയ പ്രതിയെ കൊല്ലം എസിപി ജിഡി വിജയകുമാറിന്റെ നിർദ്ദേശപ്രകാരം അഞ്ചാലുമ്മൂട് ഇൻസ്‌പെക്ടർ എസ്എച്ച്ഓ സി ദേവരാജന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അനീഷ്, സിറാജുദ്ദീൻ, ലഗേഷ് കുമാർ, സിപിഓ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യ്തു.












Click it and Unblock the Notifications