ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പൂയംകുട്ടി വനമേഖലയിൽ വന്യ ജീവികളെ ശല്യം ചെയ്തു...!!! 9 പേര്‍ പിടിയില്‍...!!!

  • By Desk
Google Oneindia Malayalam News

കോതമംഗലം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പൂയംകുട്ടി വനമേഖലയിലെ കുഞ്ചിയാര്‍ ഭാഗത്തു നിന്നുമാണ് 9 അംഗ സംഘത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വനമേഖലയില്‍ സംഘം അതിക്രമിച്ച് കയറിയതിനും മദ്യലഹരിയില്‍ വന്യജീവികള്‍ക്ക് ശല്യമുണ്ടാക്കിയതിനുമാണ് നടപടി.

<strong><br> കണ്ണൂര്‍ കോര്‍പറേഷനില്‍ കാര്‍ വിവാദം: പികെ രാഗേഷ് യോഗത്തില്‍ നിന്നും വിട്ടുനിന്നു ഇടതുഭരണം തകര്‍ച്ചയിലേക്ക്, അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസ്</strong>
കണ്ണൂര്‍ കോര്‍പറേഷനില്‍ കാര്‍ വിവാദം: പികെ രാഗേഷ് യോഗത്തില്‍ നിന്നും വിട്ടുനിന്നു ഇടതുഭരണം തകര്‍ച്ചയിലേക്ക്, അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസ്

എറണാകുളം പള്ളിപ്പുറം കുഴുപ്പള്ളി സ്വദേശികളായ സതീഷ് ടി ഹരി, മഹേഷ് ബാബു, പ്രജിത്, പ്രശാന്ത്, ജീവന്‍, സഞ്ജു, ജോയല്‍, ശരത് എന്നിവരെയും കോതമംഗലം മാമലക്കണ്ടം ചാമപ്പാറ നിവാസിയായ ജോസഫ് കുര്യനെയുമാണ് പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ് എസ് ബന്‍സിലാല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജെസ്റ്റിന്‍ തോമസ്, റെനി മാത്യു, വിശാല്‍ റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടി കേസ് എടുത്തത്.

Forest

പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ മാമലക്കണ്ടം, കുട്ടംമ്പുഴ, ഭാഗങ്ങളില്‍ അനധികൃത ഹോംസ്റ്റേ നടത്തിപ്പുകാരും മറ്റ് ചില വ്യക്തികളും വനമേഖലയില്‍ താമസവും വനത്തിലൂടെയുള്ള ട്രക്കിംഗും വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

വന്യജീവികളുടെ നിരന്തരസാന്നിദ്ധ്യം ഉള്ള കുട്ടമ്പുഴ വനം മേഖലയില്‍ പുഴകളിലും വനഭാഗങ്ങളിലും യാതൊരു വിധ ടൂറിസം പ്രവര്‍ത്തനങ്ങളും അനുവദിച്ചിട്ടില്ല എന്നും നിയന്ത്രണങ്ങള്‍ പാലിക്കാതെ വനമേഖലയില്‍ പ്രവേശിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Idukki
English summary
Wild animals were harassed; Nine were arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X