കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിന്‍റെ ഗോദയില്‍ 1146 പേര്‍ !!!ചിത്രം തെളിയുന്നു, ഇനി പോരാട്ടം കനക്കും

അവസാന പോരാട്ടത്തിന് 1146 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിച്ചതോടെ കൃത്യമായ സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായി

  • By Gowthamy
Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബില്‍ നിയമസഭ പോരാട്ടത്തിന്റെ ചിത്രം തെളിയുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ശനിയാഴ്ച അവസാനിച്ചതോടെ കൃത്യമായ സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായി. 89 സ്ഥാനാര്‍ഥികളാണ് അവസാന ദിവസം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.

1146 സ്ഥാനാര്‍ഥികളാണ് അവസാന പോരാട്ടത്തിനുള്ളത്. 117 മണ്ഡലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 114 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. അമൃത്സര്‍ ലോക് സഭ മണ്ഡലത്തില്‍ നിന്ന് മാത്രം ഒമ്പത് സ്ഥാനാര്‍ഥികളാണ് നാമ നിര്‍ദേശ പത്രിക പിന്‍വലിച്ചത്.

punjab election

1941 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1260 നാമനിര്‍ദേശ പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരുന്നത്. അമൃത്സര്‍ മണ്ഡലത്തില്‍ നിന്ന് 15 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ അഞ്ചെണ്ണം സൂക്ഷ്മ പരിശോധനയ്ക്കിടെ തള്ളിയിരുന്നു.

ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. എസ്എഡി-ബിജെപി, കോണ്‍ഗ്രസ്, എഎപി എന്നിവയുടെ ശക്തമായ ത്രികോണ മത്സരമാണ് പഞ്ചാബില്‍. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബാദല്‍, അമരീന്തര്‍ സിങ്, നവജ്യോത്സിങ് സിദ്ദു, ഭഗവന്ത് മന്‍ എന്നിവരാണ് പോരാട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.

ശിരോമണി അകാലി ദള്‍ 94 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ബിജെപി 23 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങുന്ന എഎപി 112 സീറ്റുകളിലാണ് മത്സരിക്കുന്നത്. എഎപിയുടെ സഖ്യ കക്ഷിയായലോക് ഇന്‍സഫ് പാര്‍ട്ടി അഞ്ച് സീറ്റില്‍ മത്സരിക്കുന്നുണ്ട്.

ബിഎസ്പി, എഎപി വിട്ട സുച സിങ് ചോട്ടേപൂര്‍ നേതൃത്വം നല്‍കുന്ന അപ്‌ന പഞ്ചാബ്, ഇടത് പാര്‍ട്ടികളായ സിപിഐ, സിപിഎം, എസ്എഡി- അമൃത്സര്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള പ്രമുഖ പാര്‍ട്ടികള്‍.

English summary
As many as 89 candidatures were withdrawn on Saturday, the last day of withdrawal of nominations, leaving 1,146 candidates in the fray for Punjab Assembly polls slated to be held on February 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X