• search

ഈ 69 ന് ഇന്ത്യൻ ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്; ഉറ വാങ്ങാൻ ഇന്ത്യക്കാർക്ക് ഇപ്പോഴും നാണം; പക്ഷേ...

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബെംഗളൂരു: ഗര്‍ഭ നിരോധന ഉറ എന്ന് കേള്‍ക്കുമ്പോഴേ ഇന്ത്യക്കാര്‍ക്ക് നാണമാണ്. എന്തോ മോശം കാര്യം പറയും പോലും തല കുനിക്കും, മുഖം തിരിക്കും. പഴയ കാലത്തെ ചില ഗര്‍ഭനിരോധ ഉറകളുടെ പരസ്യങ്ങള്‍ പോലും ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു.

  സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

  സെക്‌സിനെ കുറിച്ച് പരസ്യമായി സംസാരിക്കാന്‍ മടിയാണെങ്കിലും ലോകത്ത് തന്നെ ജനസംഖ്യാവര്‍ദ്ധനവിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യവും നമ്മുടേത് തന്നെ. സെക്‌സിനെ കുറിച്ച് സംസാരിക്കാനുള്ള മടി, അക്കാര്യം ചെയ്യുന്നതില്‍ അശേഷം ഇല്ലെന്ന് സാരം.

  അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടായിരുന്നു; പോലീസ് പറഞ്ഞത് നുണ? അനാറുള്ളിനെ കൊന്നതാര്... മൃതദേഹം?

  ഇപ്പോള്‍ പുറത്ത് വരുന്ന ഒരു കണക്ക് അതീവ രസകരമാണ്. മുമ്പൊക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു(ഒരുപക്ഷേ ഇപ്പോഴും അത് തുടരുന്നുണ്ടാകും). എന്നാല്‍ അതൊക്കെ വെറുതേ കെട്ടിക്കിടക്കുകയായിരുന്നു പതിവ്. പക്ഷേ, ഒരിത്തിരി സ്വകാര്യത കിട്ടിയാല്‍... അത് ചിലപ്പോള്‍ ഏവരേയും ഞെട്ടിക്കുകയും ചെയ്യും! 

  69 ന്റെ പ്രത്യേകത

  69 ന്റെ പ്രത്യേകത

  അറുപത്തി ഒമ്പത് (69) എന്ന് കേള്‍ക്കുമ്പോള്‍ പോലും ചിലര്‍ ഒരു അശ്ലീലച്ചിരി ചിരിച്ചേക്കാം. എന്നാല്‍ ഇവിടെ പറയാന്‍ പോകുന്ന 69 ന് അത്തരം ഒരു ദുരര്‍ത്ഥവും ഇല്ല. 69 ദിനങ്ങള്‍ എങ്ങനെയാണ് ഇന്ത്യയുടെ സാമൂഹിക ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത് എന്നത് സംബന്ധിച്ചാണ് പറയുന്നത്. അതിന് ലൈംഗികതയുമായി അഭേദ്യമായ ബന്ധവും ഉണ്ട്.

  പത്ത് ലക്ഷം ഉറകള്‍

  പത്ത് ലക്ഷം ഉറകള്‍

  69 ദിവസങ്ങള്‍ കൊണ്ട് 10 ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍ ഇന്ത്യക്കാര്‍ സൗജന്യമായി കൈപ്പറ്റി എന്നതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പുകള്‍ വഴിയോ, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയോ ആയിരുന്നില്ല. ഇത് തെളിയിക്കുന്നത്, ഒരു 'മറ' ഉണ്ടെങ്കില്‍ ഇന്ത്യക്കാരുടെ നാണത്തിനൊന്നും വലിയ അര്‍ത്ഥമില്ല എന്നത് തന്നെയാണ്.

  എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍

  എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍

  സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്ന എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നുള്ള വിവരങ്ങളാണ് ഞെട്ടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങി 69 ദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡര്‍ കിട്ടിയത് പത്ത് ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍ക്കാണ്. എന്നാല്‍ അത് മുഴുവന്‍ വ്യക്തികള്‍ തന്നെ ആണ് ഓര്‍ഡര്‍ ചെയ്തത് എന്നും പറയാന്‍ പറ്റില്ല.

  പാതിയിലധികം

  പാതിയിലധികം

  9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതില്‍ 5.14 ലക്ഷവും എത്തിയത് സന്നദ്ധ സംഘടനകളിലേക്കും സര്‍ക്കാര്‍ ഇതര ഏജന്‍സികളിലേക്കും ആണ്. എന്നാല്‍ 4.41 ലക്ഷം ഓര്‍ഡറുകള്‍ നടത്തിയത് വ്യക്തികള്‍ തന്നെ ആയിരുന്നു എന്നതാണ് പ്രതീക്ഷ പകരുന്ന വിവരം. ദില്ലിയിലും കര്‍ണാടകത്തിലും ആണ് ഈ സൗജന്യ ഗര്‍ഭ നിരോധന ഉറകള്‍ക്ക് ഏറ്റവും അധികം ആവശ്യക്കാര്‍.

  ഇപ്പോള്‍ പത്ത് ലക്ഷം, ഇനി അമ്പതിലേക്ക്

  ഇപ്പോള്‍ പത്ത് ലക്ഷം, ഇനി അമ്പതിലേക്ക്

  സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ആണ് എയ്ഡിസ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് വേണ്ടി ഗര്‍ഭ നിരോധ ഉറകള്‍ നിര്‍മിച്ച് നല്‍കുന്നത്. ആദ്യം ഓര്‍ഡര്‍ ചെയ്ത പത്ത് ലക്ഷം കോണ്ടങ്ങള്‍ ചെലവാകാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും എന്നായിരുന്നു ഫൗണ്ടേഷന്‍ കരുതിയിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലെ ഇപ്പോഴത്തെ പ്രതികരണം കണ്ട് അവര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. നവംബര്‍ അവസാനവാരത്തോടെ പുതിയതായി 20 ലക്ഷം ഉറകള്‍ കൂടി എത്തുമെന്നാണ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ഡോ വി സാം പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. ജനുവരിയിലേക്ക് അമ്പത് ലക്ഷം ഉറകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടത്രെ.

  നാണം തന്നെ പ്രശ്‌നം

  നാണം തന്നെ പ്രശ്‌നം

  ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഇന്ത്യക്കാരുടെ നാണത്തിലേക്ക് തന്നെയാണ്. മെഡിക്കൽ ഷോപ്പില്‍ നിന്നോ, പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നോ നേരിട്ട് പോയി ഗര്‍ഭനിരേധന ഉറ വാങ്ങുന്നതില്‍ ഉള്ള അനാവശ്യമായ നാണക്കേട് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ ഇല്ല. അതുകൊണ്ട് തന്നെയാണ് 69 ദിവസങ്ങള്‍ കൊണ്ട് പത്ത് ലക്ഷത്തോളം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടത്.

  ഗര്‍ഭ നിരോധനത്തിന് മാത്രമല്ല

  ഗര്‍ഭ നിരോധനത്തിന് മാത്രമല്ല

  ഉറകള്‍ ഗര്‍ഭ നിരോധനത്തിന് മാത്രമല്ല. ലൈംഗിക രോഗങ്ങള്‍ പകരുന്ന് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായതും ചെലവ് കുറഞ്ഞതും ആയ മാര്‍ഗ്ഗം കൂടിയാണ്. എന്നാല്‍ ഇന്ത്യയിലെ ഗര്‍ഭനിരോധന വസ്തുക്കളുടെ വിപണിയില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് ഉറകള്‍ക്കുള്ള പ്രാതിനിധ്യം. വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ ഉപയോഗത്തെ കുറിച്ചും ഉപകാരത്തെ കുറിച്ചും കാര്യമായ ധാരണയില്ലെന്നതും ഒരു നഗ്ന സത്യം ആണ്.

  കൂടിയിട്ടുണ്ട്... ഒരല്‍പം മാത്രം

  കൂടിയിട്ടുണ്ട്... ഒരല്‍പം മാത്രം

  എന്തായാലും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തില്‍ ചെറിയ വര്‍ദ്ധനവൊക്കെ വന്നിട്ടുണ്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ പ്രകാരം 5.6 ശതമാനം മാത്രമാണ് ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നവര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വര്‍ദ്ധന വന്നിട്ടുണ്ട് എന്ന് ആശ്വസിക്കാം.

  English summary
  In a country where social stigma has kept condom use to just 5 per cent of the contraceptive market, Indians ordered 10 lakh in just 69 days since the opening of Free Condom Store.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more