കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ശേഷം കഴുത്തറുത്ത് കൊന്നു, ആരെയും ഞെട്ടിക്കും ഈ ക്രൂരത
45കാരനായ ജമാലുദ്ദീനാണ് ഈ ക്രൂരത ചെയ്തത്. കുടുംബത്തിലെ 14 പേര്‍ക്കും ഇയാള്‍ ആദ്യം കീടനാശിനി കൊടുത്തത്രെ. പിന്നീടാണ് 12 പേരുടെ കഴുത്തറുത്തത്.
ലക്നൗ: കുടുംബത്തിലെ 12 സ്ത്രീകള്‍ക്ക് വിഷം കൊടുത്ത ശേഷം ഗൃഹനാഥന് അവരെ കഴുത്തറുത്ത് കൊന്നു. ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അമേത്തിയിലുള്ള മഹ്നോവയിലാണ് നാടിനെ നടുക്കിയ സംഭവം.
45കാരനായ ജമാലുദ്ദീനാണ് ഈ ക്രൂരത ചെയ്തത്. കുടുംബത്തിലെ 14 പേര്‍ക്ക് ഇയാള്‍ ആദ്യം കീടനാശിനി കൊടുത്തത്രെ. പിന്നീടാണ് 12 പേരെ കഴുത്തറുത്ത് കൊന്നത്. ശേഷം വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കുകയും ചെയ്തു. കുട്ടികളടക്കമുള്ളവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്.

ജമാലുവടക്കം 13 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

സംഭവം പോലിസ് അന്വേഷിച്ച് വരികയാണ്. കുടുംബ വഴക്കോ സാമ്പത്തിക പ്രശ്നങ്ങളോ ആയിരിക്കും കൊലയിലേക്ക് നയിച്ചതെന്ന് പോലിസ് സംശയിക്കുന്നുണ്ട്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലിസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടില്‍ പോലിസ് പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല. ജമാലിന്റെ ബന്ധുക്കളെ പോലിസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നു കാര്യമായ സൂചനകള്‍ കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച ഉറങ്ങുംമുമ്പ് എല്ലാവര്ക്കും ജമാല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കുമെന്ന് എസ് പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ദുരന്തത്തിലേക്ക് നയിച്ച കാരണത്തിന്റെ തുമ്പ് കിട്ടുമെന്നാണ് പോലിസ് കരുതുന്നത്. മരിച്ചവരില്‍ ആറ് പേര് ചെറിയ പെണ്‍ക്കുട്ടികളാണ്. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications