കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കൊലയിലെ 11 പേര്‍ കുറ്റക്കാരെന്ന് കോടതി, ബിജെപി നേതാവ് അടക്കമുള്ളവര്‍ കുടുങ്ങി!

മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി

Google Oneindia Malayalam News

റാഞ്ചി: ചരിത്രപരമായ വിധിയുമായി ജാര്‍ഖണ്ഡ് വിചാരണക്കോടതി. ബീഫിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് കോടതി. സംഭവത്തില്‍ ബിജെപി നേതാവടക്കമുള്ളവര്‍ കുറ്റക്കാരാണ്. അതേസമയം ബീഫിന്റെ പേരിലുള്ള കൊലപാതവുമായി ബന്ധപ്പെട്ട് കോടതി ആദ്യമായി വിധിക്കുന്ന ശിക്ഷ കൂടിയാണിത്. പ്രതികള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

നിങ്ങൾക്ക് വേണമെങ്കില്‍ ബീഫ് കഴിയ്ക്കാം.. ഫെസ്റ്റിവൽ നടത്തുന്നതെന്തിന്? ചോദ്യം ചെയ്ത് ഉപരാഷ്ട്രപതിനിങ്ങൾക്ക് വേണമെങ്കില്‍ ബീഫ് കഴിയ്ക്കാം.. ഫെസ്റ്റിവൽ നടത്തുന്നതെന്തിന്? ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി

1

മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലാണ് സംഭവം നടന്നത്. അലിമൂദ്ദീന്‍ എന്നയാളെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഇതോടൊപ്പം ഇയാളുടെ കാറും അക്രമികള്‍ അഗ്നിക്കിരയാക്കി. നേരത്തെ ഗോ സംരക്ഷണത്തിന്റെ പേരില്‍ ആളുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇത്തരക്കാരെ താക്കീത് ചെയ്തിരുന്നു. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതിന് പിന്നാലെയായിരുന്നു അക്രമം നടന്നത്.

2

അതേസമയം മാര്‍ച്ച് 20 പ്രതികള്‍ക്ക് ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ നേരത്തെ ആസൂത്രണം ചെയ്ത പ്രകാരമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ജാര്‍ഖണ്ഡ് പോലീസ് പറഞ്ഞിരുന്നു. അന്‍സാരിയുടെ കാര്‍ വരുന്നത് വരെ ഇവര്‍ റോഡരികില്‍ കാത്തിരുന്നിരുന്നു. ഇയാള്‍ മാംസവ്യാപാരിയായിരുന്നു. ഇത് ഗോ സംരക്ഷര്‍ കണ്ടിരുന്നു. ഇയാള്‍ വ്യാപാരം നടത്തിയത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ യുവാവിനെ കൊലപ്പെടുത്തിയത്.

ത്രിപുരയിലെ ബിജെപിക്ക് ബീഫ് പ്രിയം? നിരോധിക്കില്ല, ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ പറ്റില്ലത്രിപുരയിലെ ബിജെപിക്ക് ബീഫ് പ്രിയം? നിരോധിക്കില്ല, ദൈനംദിന ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ പറ്റില്ല

കണ്ണൂരിലെ നിയമം തീരുമാനിക്കുന്നത് സിപിഎമ്മോ? സമര പന്തൽ പൊളിച്ചത് സിപിഎമ്മാണെന്ന് വ്യക്തം, എന്നിട്ടുംകണ്ണൂരിലെ നിയമം തീരുമാനിക്കുന്നത് സിപിഎമ്മോ? സമര പന്തൽ പൊളിച്ചത് സിപിഎമ്മാണെന്ന് വ്യക്തം, എന്നിട്ടും

English summary
11 convicted in jharkhand in cow vigilantism murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X