'മഹാരാഷ്ട്ര മതിയായി, കര്‍ണാടകയിലേക്ക് കൂട്ടണം'; 11 ഗ്രാമങ്ങളുടെ അസാധാരണ ആവശ്യം
പുണെ: മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങൾ ഒരു അസാധാരണമായ ആവശ്യവുമായി രംഗതത്തെത്തിയിരിക്കുകയാണ്. തങ്ങളെ കർണാടകയുടെ ഭാഗം ആക്കണമെന്ന് ഈ ഗ്രാമത്തിലെ ആളുകൾ ആവശ്യപ്പെടുന്നത്. അതിന് അവർക്കൊരു കാരണവും ഉണ്ട്. അതെന്താണെന്നോ ? വിശദമായി തന്നെ അറിയാം..
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ അക്കൽകോട്ട് തഹസിൽ 11 ഗ്രാമങ്ങൾ തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അല്ലെങ്കിൽ തൊട്ടടുത്ത കർണാടകയുമായി ലയിക്കാൻ അനുമതി നൽകണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു സർക്കാർ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ലയനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകാൻ ഗ്രാമങ്ങൾ പ്രമേയം പാസാക്കിയിരുന്നു.

കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ ഗ്രാമപഞ്ചായത്തുകളാണ് സോലാപുർ കലക്ടർക്ക് തങ്ങളുടെ ആവശ്യം എഴുതി സമർപ്പിച്ചത്. മികച്ച റോഡുകളോ വൈദ്യുതിയോ വെള്ളമോ ഈ ഗ്രാമങ്ങളിൽ ലഭിക്കുന്നില്ലെന്നാണു ഇവർ മുന്നോട്ട് വെയ്ക്കുന്ന.

''ഗ്രാമത്തിലേക്കു ശരിയായ റോഡ് ഇല്ലാത്തതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കോ അധ്യാപകർക്കോ ഇവിടേക്ക് എത്താനാകുന്നില്ല. വിദ്യാഭ്യാസത്തിനും മറ്റുമായി യുവജനങ്ങൾക്കു പുറത്തുപോകാനാകുന്നില്ല. സാങ്കേതികവിദ്യ എത്താത്തതിനാൽ മറ്റു ജോലികളും ചെയ്യാനാകുന്നില്ല'' - ആളഗി ഗ്രാമത്തിന്റെ സർപ്പഞ്ച് സഗുണാബായ് ഹത്തുരെ പറഞ്ഞു.

അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ മികച്ച റോഡും ആവശ്യത്തിന് വെള്ളവും ലഭിക്കുന്നുണ്ടെന്ന് ആളഗി ഗ്രാമത്തിലെ മഹന്തേഷ് ഹത്തുരെ പറഞ്ഞു. ''കർണാടകയോട് ഞങ്ങൾക്ക് പ്രത്യേക താൽപര്യം ഒന്നുമില്ല. എന്നാൽ എത്രനാളാണ് ഈ അനീതി സഹിച്ചുകൊണ്ടിരിക്കുക. ഇപ്പോൾ 75 വർഷമായി'' - ഹില്ലി ഗ്രാമത്തിലെ സർപ്പഞ്ച് അപ്പാസാഹബ് ഷത്ഗർ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളുടെയും കൈവശമുള്ള സ്ഥലങ്ങളിൽ പരസ്പരം അവകാശവാദങ്ങൾ കർണാടകയും മഹാരാഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട് താലുക്ക്, അക്കലോട്ടിലെയും സോലാപുരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകള്‍ തുടങ്ങിയവയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയും കർണാടകയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ലയന ആവശ്യം. ഇരു സംസ്ഥാനങ്ങളും പരസ്പരം നിയന്ത്രണത്തിലുള്ള ചില അതിർത്തി പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലേക്കുള്ള എംഎസ്ആര്‍ടിസി ബസ് സര്‍വീസ് മഹാരാഷ്ട്ര നിര്‍ത്തിവച്ചിട്ടാണുള്ളത്. കര്‍ണാടകയില്‍ വച്ച് ബസുകള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ വച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള 6 ട്രക്കുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications