Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സെല്‍ഫിയില്‍ 1100 സുന്ദരികള്‍, ലോകറെക്കോര്‍ഡ്?

ജയ്പൂര്‍: പേര് കേള്‍ക്കുന്നത് പോലെ അത്ര നിസാരക്കാരനൊന്നുമല്ല ഈ സെല്‍ഫി. നല്ല പോലെ ഒരു സെല്‍ഫിയെടുത്ത് പേരും പെരുമയും സമ്പാദിക്കാന്‍ പാടു പെടുന്ന എത്ര പേരാണെന്നോ ചുറ്റുമുള്ളത്. ആനയ്‌ക്കൊപ്പം നിന്നും കടുവക്കൂട്ടില്‍ ചാടിയും ഓടുന്ന തീവണ്ടിക്ക് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ചുപോയവര്‍ തന്നെയുണ്ട് കുറെ. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വെടിപൊട്ടി മരിച്ചവരും കുളത്തില്‍ വീണവരും വേറെ.

അങ്ങനെയുള്ള സെല്‍ഫിയില്‍ ഒരു ലോക റെക്കോര്‍ഡ് തീര്‍ക്കാനാണ് രാജസ്ഥാനില്‍ നിന്നുളള ഈ സുന്ദരിക്കുട്ടികളുടെ ശ്രമം. ഒന്നും രണ്ടും പേരല്ല 1100 പേരാണ് ഒരുമിച്ച് ഒരു സെല്‍ഫിയെടുത്ത് ലോക റെക്കോര്‍ഡിന് ശ്രമം നടത്തുന്നത്. രാജസ്ഥാനിലെ വിവിധ കോളേജുകളില്‍ നിന്നുള്ള 1100 വിദ്യാര്‍ഥിനികളാണ് ഈ ഭീമന്‍ സെല്‍ഫിക്ക് പിന്നില്‍.

rajasthan

കുര്‍ജ എന്ന് പേരുള്ള എന്‍ ജി ഒ ആണ് ലോകറെക്കോര്‍ഡ് സെല്‍ഫിയുടെ അണിയറക്കാര്‍. 1100 വിദ്യാര്‍ഥിനികളെ വിളിച്ചുകൂട്ടി തിങ്കളാഴ്ചയാണ് ഇവര്‍ ലോക സെല്‍ഫി എടുത്തത്. ലോക റെക്കോര്‍ഡ് എന്ന് കേട്ട് 1100 പേരും ഒന്നിച്ചൊര് ക്യാമറ ക്ലിക്കില്‍ പതിഞ്ഞു എന്നൊന്നും കരുതരുത് കേട്ടോ. തങ്ങളുടെ സ്വന്തം ഫോണില്‍ കൂട്ടുകാര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു ഇവര്‍.

ഒരേസമയം ഏറ്റവും കൂടുതല്‍ സെല്‍ഫി എടുത്തതിനുള്ള റെക്കോര്‍ഡാണ് ഇവര്‍ സൃഷ്ടിച്ചതത്രെ. റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റിനായി സെല്‍ഫിയുടെ ചിത്രങ്ങളും വിവരങ്ങളും ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് കുര്‍ജ എന്‍ ജി ഒയുടെ ജനറല്‍ സെക്രട്ടറി വിക്രം സിംഗ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് കുര്‍ജ ഈ പരിപാടി സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+