ക്രൂരപീഡനത്തിനിരയായി ചോരയൊലിപ്പിച്ച് 12 കാരി,സഹായം തേടിയപ്പോൾ ആട്ടിപ്പായിച്ച് ജനം; നടുക്കുന്ന ദൃശ്യം
ക്രൂരപീഡനത്തിനിരയായി ഇരയായി സഹായം അഭ്യർത്ഥിച്ച് എത്തിയ 12കാരിയെ ആളുകൾ ആട്ടിപ്പായിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഉജ്ജയിനാലാണ് സംഭവം. ചോരിയൊലിപ്പിച്ച് തെരുവിലൂടെ സഹായം അഭ്യർത്ഥിച്ച് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെൺകുട്ടി വീടുകൾ തോറും സഹായം അഭ്യർത്ഥിച്ച് പോയെങ്കിലും ആരും തന്നെ കുട്ടിയെ സഹായിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല ഒരാൾ കുട്ടിയെ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ഉജ്ജയിനിൽ നിന്ന് 15 കിമി അകലെ ബാദ്നഗറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത, അർദ്ധനഗ്നയായ പെൺകുട്ടി വീടുകൾ തോറും സഹായം അഭ്യർത്ഥിക്കുകയാണ്. എന്നാൽ കുട്ടിയെ ആരും തിരിഞ്ഞ് നോക്കിയില്ല. ഇതിനിടയിൽ വീടിന് പുറത്ത് നിന്ന ഒരാൾ പെൺകുട്ടിയെ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒടുവിൽ അലഞ്ഞ് തിരിഞ്ഞ് പെൺകുട്ടി ഒരു ആശ്രമത്തിൽ എത്തി. ഇവിടുത്തെ പുരോഹിതൻ പെൺകുട്ടിയെ കണ്ടതോടെ വസ്ത്രം നൽകി ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് കണ്ടെത്തി.
പരിക്കുകൾ ഗുരുതരമായതിനാൽ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.രക്തം ആവശ്യം വന്ന കുട്ടിക്ക് പോലീസുകാരാണ് രക്തദാനം ചെയ്തത്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസിന് സാധിച്ചിട്ടില്ല.പ്രതികളെ എത്രയും വേഗം കണ്ടെത്താനും പിടികൂടാനും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ പറഞ്ഞു. 'എവിടെ നിന്നാണ് കുട്ടി വരുന്നതെന്ന് അവൾക്ക് പറയാൻ സാധിച്ചിട്ടില്ല. എന്നാൽ ഉച്ചാരണത്തിൽ നിന്നും മനസിലാകുന്നത് അവർ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നാണെന്നാണ്,കേസിൽ ഉത്തർപ്രദേശ് പോലീസിനെയും ബന്ധപ്പെട്ടിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications