കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12കാരി മുസ്ലിമായാലും കുട്ടി തന്നെ:ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: പന്ത്രണ്ടുവയസ്സുകാരി മുസ്ലിമായതുകൊണ്ട് മാത്രം ഭാര്യയാകില്ല എന്ന് ബോംബെ ഹൈക്കോടതി. പന്ത്രണ്ടുകാരി കുട്ടിയാണ്. മുസ്ലീമായത് കൊണ്ട് മാത്രം ഈ കുട്ടിക്ക് വിവാഹപ്രായം ആയി എന്ന് പറയാന്‍ പറ്റില്ല. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെട്ട് സാമുദായിക സംഘടനകള്‍ രംഗത്തുവരുമ്പോഴാണ് ബോംബെ ഹൈക്കോടതിയുടെ ഈ നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

18 വയസ് പൂര്‍ത്തിയാകാത്തത് കൊണ്ട് മാത്രം വിവാഹത്തിന് അനുമതി നിഷേധിക്കുന്നത് മതപരമായ അവകാശങ്ങളുടെ നിഷേധമാണ് എന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സല്ല എന്നും കുട്ടിക്ക് 'പ്രായപൂര്‍ത്തി'യെത്തിയാല്‍ വിവാഹം ആകാം എന്നാണ് മുസ്ലിം വ്യക്തിനിയമം അനുശാസിക്കുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു.

protest-muslim-marriage

എന്നാല്‍ എസ് സി ധര്‍മാധികാരി, ഗൗതം പട്ടേല്‍ എന്നിവരടങ്ങിയ ബഞ്ച് ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. 12 വയസ്സുകാരി കുട്ടിയാണ്. അത് മുസ്ലിമായാലും അങ്ങനെ തന്നെയാണ്. 18 വയസ് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ശൈശവ വിവാഹ നിരോധനനിയമപ്രകാരം കുറ്റകരമാണ്.

ഔറംഗാബാദ് സ്വദേശിയായ സാകിയ ബീഗം ഖുറേഷി 2010 ലാണ് ഈ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമിച്ചതിന് 2009 ല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 16 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുസ്ലിം സംഘടനകള്‍ മുന്നോട്ട് വന്നത് വന്‍ വിവാദമായിരിക്കുകയാണ്. പഠിക്കേണ്ട പ്രായത്തില്‍ കുട്ടികളെ വിവാഹം ചെയ്യിക്കാനാവശ്യപ്പെടുന്ന സാമുദായിക നേതാക്കള്‍ക്കെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

English summary
Bombay high court has observed that a 12-year-old is a child, not a wife, whether she is Muslim or not. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X