കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 മന്ത്രി പദവിയും 2 കേന്ദ്രമന്ത്രിമാരും: ബിജെപി ശിവസേന വിമതർക്ക് മുന്നില്‍ വെച്ചത് വമ്പന്‍ ഓഫറുകള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ശിവസേന വിമതന്‍ ഏക്നാഥ് ഷിന്‍ഡേയ്ക്ക് ബി ജെ പി വാഗ്ദാനം ചെയ്തിരിക്കുന്നത് 2019 ല്‍ എന്‍ സി പി നേതാവ് അജിത് പവാറിന് മുന്നില്‍ വെച്ചിരിക്കുന്ന അതേ പദവികള്‍. ഉപമുഖ്യമന്ത്രി പദവിയടക്കം ക്യാമ്പിനറ്റില്‍ നിർണ്ണായക പദവിയായിരുന്നു 2019 ല്‍ എന്‍ സി പി ക്യാമ്പില്‍ നിന്നും അജിത് പവാറിനെ അടർത്തിയെടുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഇരുവരും പിന്നീട് രാജിവെക്കുകയായിരുന്നു.

'ചാനലുകളിലെ ആർഎസ്എസ് സ്വാധീനം': വിമർശനത്തിന് മറുപടി ട്രോള്‍ ആർമിയോ, ചേരിതിരിഞ്ഞ് മാധ്യമപ്രവർത്തകർ'ചാനലുകളിലെ ആർഎസ്എസ് സ്വാധീനം': വിമർശനത്തിന് മറുപടി ട്രോള്‍ ആർമിയോ, ചേരിതിരിഞ്ഞ് മാധ്യമപ്രവർത്തകർ

2019 വരെയുള്ള ഫഡ്‌നാവിസ് സർക്കാരിന്റെ കാലത്ത്

2019 വരെയുള്ള ഫഡ്‌നാവിസ് സർക്കാരിന്റെ കാലത്ത് ശിവസേനയ്ക്ക് നൽകിയതിന് സമാനമായി ഷിൻഡെ ഗ്രൂപ്പിന് പരമാവധി 12 ബെർത്തുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. "അന്ന് നിയമസഭയില്‍ 63 അംഗങ്ങളുണ്ടായിരുന്ന ശിവസേനയ്ക്ക് ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം വെറും 5 ക്യാമ്പിനറ്റ് പദവി ഉള്‍പ്പടെ 12 മന്ത്രി പദവികളാണ് നല്‍കിയത്. ഇപ്പോള്‍ ഷിൻഡെ ഗ്രൂപ്പിന് 45 ൽ കൂടുതൽ അംഗങ്ങൾ ഉണ്ടായിരിക്കില്ല, അതിനാൽ സേനയ്ക്ക് 2014 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ ലഭിക്കാൻ പദവികള്‍ ലഭിക്കാന്‍ സാധ്യതയില്ല," ബി ജെ പി നേതാവ് കൂട്ടിച്ചേർത്തു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

നിലവില്‍ ഷിൻഡെയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽ ആറ്

നിലവില്‍ ഷിൻഡെയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽ ആറ് മന്ത്രിമാരുണ്ട്. ഇവരിൽ ഭൂരിഭാഗവും പുതിയ മന്ത്രിസഭയിൽ നിലനിർത്താനാണ് സാധ്യത. ബാക്കിയുള്ളവർക്ക് ബോർഡുകളിലും കോർപ്പറേഷനുകളിലും പദവികള്‍ നല്‍കാനാണ് സാധ്യത. ഷിന്‍ഡെ പക്ഷത്തിന് കൂടുതല്‍ പദവികള്‍ നല്‍കിയാല്‍ ബി ജെ പിയുടെ 106 എം എൽ എമാർക്കിടയിൽ അസ്വാസ്ഥ്യമുണ്ടാകുമെന്നും ബി ജെ പി നേതാവ് വ്യക്തമാക്കി.

സർക്കാർ രൂപീകരിക്കാന്‍ സാധിച്ചേക്കുമെന്ന സൂചന

സർക്കാർ രൂപീകരിക്കാന്‍ സാധിച്ചേക്കുമെന്ന സൂചന ശക്തമായതോടെ പദവികള്‍ ലക്ഷ്യമിട്ട് ബി ജെ പി എംഎല്‍മാരും നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഔദ്യോഗിക വസതിയിൽ നേരിട്ട് എത്തിയാണ് ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചത്. പല മുതിർന്ന പാർട്ടി നേതാക്കളും മുൻ മന്ത്രിമാരും ഫഡ്‌നാവിസിനെ കണ്ടു. ക്യാബിനറ്റ് ബെർത്തുകൾക്കും ബോർഡുകൾ / കോർപ്പറേഷനുകളിലെ നിയമനങ്ങളാണ് ഇവർ ലക്ഷ്യം വെക്കുന്നത്.

അതേസമയം ബി ജെ പിക്കൊപ്പം ചേർന്ന് സർക്കാർ

അതേസമയം ബി ജെ പിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാന്‍ തയ്യാറായാല്‍ എട്ട് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരും കേന്ദ്രത്തിൽ രണ്ടു മന്ത്രിപദവും ശിവസേനയ്ക്ക് വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതോടൊപ്പം തന്നെ യഥാർഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ പക്ഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അവകാശപ്പെട്ടേക്കും. മൊത്തം എം.എൽ.എമാരിൽ മൂന്നിൽ രണ്ട് പേർ ഒപ്പമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും എന്നതിനോടൊപ്പം തന്നെ പാർട്ടിയേയും സ്വന്തമാക്കാന്‍ സാധിച്ചേക്കും.

റവന്യൂ, പൊതുമരാമത്ത് വകുപ്പ്, നഗരവികസനം തുടങ്ങിയ

റവന്യൂ, പൊതുമരാമത്ത് വകുപ്പ്, നഗരവികസനം തുടങ്ങിയ രണ്ട് ബർത്തുകൾ ഒഴികെ, പുതിയ സർക്കാർ രൂപീകരിച്ചാൽ ഷിൻഡെ ഗ്രൂപ്പിന് പ്രധാന വകുപ്പുകൾ ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി ഒരു ശിവസേന നേതാവും രംഗത്ത് എത്തി. ബി ജെ പിയുമായുള്ള അവസാന സഖ്യത്തിൽ, "വലിയ ചർച്ചകൾക്ക് ശേഷവും ബി ജെ പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇത്തവണയും 43 അംഗ മന്ത്രിസഭയിൽ ഷിൻഡെ ഗ്രൂപ്പിന് 25 ശതമാനത്തിലധികം വിഹിതം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിൻഡെയെ കൂടാതെ പത്തോളം എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സേന നേതാവ് പറഞ്ഞു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
13 ministerial posts and 2 Union ministers: BJP makes big offers to Shiv Sena rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X