കോപ്റ്റർ തകർന്ന് 13 മരണം; മരിച്ചവരുടെ ഡിഎൻഎ പരിശോധന തുടങ്ങി; മോദി ഉന്നതതലയോഗം വിളിച്ചു
ചെന്നൈ: കൂനൂരിൽ നടന്ന കോപ്റ്റർ അപകടത്തിൽ 13 പേരും മരിച്ചതായി വാർത്താ ഏജൻസി. വൈകിട്ട് 4:48 ഓടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മരിച്ച 13 പേരുടെയും ഡിഎൻഎ പരിശോധന നടപടികൾ തുടങ്ങിയതായും റിപ്പോർട്ട്. അതിനിടെ, പ്രധാനമന്ത്രി നിലവിലെ സാഹചര്യം ചർച്ചചെയ്യാൻ അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

അതിനിടെ, കോയമ്പത്തൂരിൽ നിന്ന് ഊട്ടി നീലഗിരിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററായിരുന്നു കൂനുരിലെ കട്ടോരിയിലെ ഫാമിൽ തകർന്നുവീണത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർ സഞ്ചരിച്ച കോപ്പ്ടറാണ് ഉച്ചയോടെ തകർന്നുവീണത്. സുരക്ഷ ഉദ്യോഗസ്ഥരും സംയുക്ത സൈനിക മേധാവിയുടെയും ഓഫീസ് ജീവനക്കാരും അദ്ദേഹത്തിൻ്റെ പത്നിയും അടക്കമുള്ളവർ ചോപ്പറിലുണ്ടായിരുന്നു.
നുണക്കുഴിയില്‍ വിരല്‍ വെച്ച് അശ്വതി, കാണാന്‍ തന്നെ എന്തൊരഴക്, വൈറലായി ചിത്രങ്ങള്‍

കോപ്ടർ അപകടത്തിൽ 13 മരണം നടന്നതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 14 പേരിൽ 13 പേർ മരിച്ചതായാണ് സ്ഥീരികരിച്ച വിവരം. മരിച്ചവരുടെ ഡിഎൻഎ പരിശോധനകൾ ഉൾപ്പടെ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെല്ലിംഗ്ടൺ ആശുപത്രിയിൽ ഇതുസംബന്ധിച്ച് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചതായാണ് വിവരം. രാജ്യത്തിൻ്റെ സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് ഉച്ചയ്ക്ക് 12:45 കൂനുരിലെ കട്ടോരി ഫാമിൽ അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്ത് ഗുരുതര പരിക്കുകളോടെ വെല്ലിംഗ്ടൺ ആശുപത്രിയിൽ ചികിത്സയിലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ നാല് പേർ മരിച്ചതായി വിവരം പുറത്തു വന്നിരുന്നു. നേരത്തെ തമിഴ് മാധ്യമങ്ങൾ ഉൾപ്പെടെ 11 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തിൻ്റെ കരസേനാ മേധാവി എംഎം നരവണെ അൽപ്പസമയം മുൻപ് ജനറൽ ബിപിൻ റാവത്തിൻ്റെ വീട്ടിലെത്തിയിരുന്നു. സൈനിക രംഗത്തെ ഉന്നതഉദ്യോഗസ്ഥരും റാവത്തിൻ്റെ വീട്ടിലുണ്ട്. ഇതിനിടെ, മുംബൈയിലെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രാഷ്ട്രപതി ദില്ലിക്ക് മടങ്ങുകയാണ്. ഇതിനിടെ പ്രധാനമന്ത്രി ദില്ലിയിൽ ഉന്നതതലയോഗം വിളിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം. വൈകിട്ട് 6:30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം.

കേന്ദ്ര പ്രതിരോധ മന്ത്രി അടക്കമുള്ള മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പ്രതിരോധ മന്ത്രിക്ക് പുറമേ ധനമന്ത്രി, മൂന്ന് സേനയുടെയും മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവർ തുടങ്ങിയവർ പങ്കെടുക്കും. മോദി വിളിച്ച അടിയന്തര ക്യാബിനറ്റിൽ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരും സംബന്ധിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനാണ് യോഗം. സംഭവത്തിൽ വിശദമായ ഉന്നതതല അന്വേഷണം ഇന്നത്തെ യോഗത്തിൽ പ്രഖ്യാപിക്കും. ഉദ്യോഗസ്ഥരോട് ശാസ്ത്രീയമായ വിവരശേഖരണം അടക്കമുള്ളവ നടത്താനും യോഗത്തിൽ ആവശ്യപ്പെട്ടേക്കും.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച റഷ്യൻ നിർമ്മിത ഹെലികോപ്റ്റർ കൂനൂരിലെ കാട്ടേരി ഫാമിൽ തകർന്നു വീണ സംഭവത്തിൽ ദില്ലിയിലെ ബിപിൻ റാവത്തിൻ്റെ ഔദ്യോഗിക വസതിയിലെത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അപകടത്തിൽപ്പെട്ട റാവത്തിൻ്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാനാണ് പ്രതിരോധമന്ത്രി എത്തിയത്. സന്ദർശനം പൂർത്തിയാക്കി മന്ത്രി ജനറൽ ബിപിൻ റാവത്തിൻ്റെ വീട്ടിൽ നിന്ന് മടങ്ങി.

പാർലമെൻ്റിൽ എത്തിയശേഷം നാളെയോടെയായിരിക്കും മന്ത്രി ഔദ്യോഗിക പ്രസ്താവന അവതരിപ്പിക്കുക. ഔദ്യോഗിക പ്രസ്താവനയിലൂടെയായിരിക്കും മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ ചികിത്സയിലുള്ളവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവുകയുള്ളൂ. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് സൈന്യം റാവത്തിൻ്റെ ഔദ്യോഗികവസതിയിൽ ഒരുക്കിയിട്ടുള്ളത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാത്രി 8:30 ഓടെ അപകടം നടന്ന കാട്ടേരി ഫാം സന്ദർശിക്കും. നിലവിൽ മുഖ്യമന്ത്രി അപകട സ്ഥലത്തേക്കുള്ള യാത്രയിലാണ്. അപകടം ഹൃദയഭേദകം എന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തമിഴ്നാട് വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രൻ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ വി.കെ ചൗധരി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബു അൽപസമയത്തിനകം സംഭവസ്ഥലത്തെത്തും. അപകടം നടന്നതിന് പിന്നാലെ കര - വ്യോമ - നാവിക സേനമേധാവിമാരും അവരുടെ കുടുംബാംഗങ്ങളും വീട്ടിലെത്തി റാവത്തിൻ്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സൈന്യത്തിൻ്റെ നേതൃത്വത്തിൽ റാവത്തിൻ്റെ ഔദ്യോഗിക വസതിക്കുമുന്നിലും പരിസരപ്രദേശങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications