മോദിയുടെ സ്വച്ഛ് ഭാരത് പാളി; ലോകത്തിന് മുന്നിൽ തലകുനിച്ച് ഇന്ത്യ, മലിനീകരണം ഏറ്റവും രൂക്ഷം...
ജനീവ: ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കാനുള്ള ഇന്ത്യയുടെ പദ്ധതി പാളി. ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്ത് വിട്ടു. 4300 നഗരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഞെട്ടിപ്പിക്കുന്നത് ഇതിൽ ആദ്യ ഇരുപതിൽ പതിനാലും ഇന്ത്യൻ നഗരങ്ങളാണെന്ന കാര്യമാണ്. ലോക രാഷ്ടങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് കടുത്ത നാണക്കേടായിരിക്കുകയാണ് ഇത്.
ലോകത്തെ 108 രാജ്യങ്ങളിൽ നിന്നുള്ള 4300 നഗരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ദില്ലി, വാരണാസി, കാൻപൂർ, ഫരീദാബാദ്, ഗയ, പറ്റ്ന, ആഗ്ര, മുസാഫർപൂർ, ശ്രീനഗർ, ഗുഡ്ഗാവ്, ജയ്പൂർ, പാട്യാല, ജോഡ്പൂർ എന്നീ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിൽ പത്തിൽ ഒമ്പത് പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരം.

ഇന്ത്യ മുന്നിൽ
പതിനാല് മില്ല്യമിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം താരതമ്യം ചെയ്ത് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്. രാജ്യതലസ്സഥാനമായ ദില്ലിയിലാണ് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരമെന്നാണ് റിപ്പോ്ർട്ട്. രണ്ടാം സ്ഥാനത്ത് ഈജിപ്തിലെ ഗ്രേറ്റ് കെയ്റോ നഗരത്തിനും , മൂന്നാം സ്ഥാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും അഞ്ചാം സ്സഥാനം ബെയ്ജിങ്ങിനുമാണ്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയാണ്.

ജാഗ്രത പാലിക്കണം
മലിന വായു ശ്വസിച്ചതുകാരണം 2016ൽ എഴുപേർ മരണപ്പെട്ടതായും ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. 17 ദശലക്ഷം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഡല്‍ഹിയില്‍ മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത് എന്നാണ് സംഘടനയുടെ കണ്ടെത്തൽ. രാജ്യത്ത് മറ്റ് ചെറുനഗരങ്ങളും ഡല്‍ഹിയിലേതിന് സമാനമായ മലിനീകരണമുള്ളവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ല്‍ പതിമൂന്നു ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷമലിനീകരണതോത് അതീവഗുരുതരമായി തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും മലിനീകരണ തോത് കൂടുന്നതല്ലാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ.

ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ
ഇന്ത്യയില്‍ ഉള്‍പ്പെടെ എഴുപതു ലക്ഷം പേരാണ് ശ്വാസകോശസംബന്ധമായ അസുഖങ്ങളാല്‍ ഒരോവര്‍ഷവും മരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ മരണത്തിനും പ്രധാനകാരണം ശ്വാസകോശത്തിലെത്തുന്ന വിഷപുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശക്യാന്‍സര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഗ്രാമങ്ങളില്‍ വിളവെടുപ്പിന് ശേഷം പാടങ്ങള്‍ കത്തിക്കുന്നതും വനനശീകരണത്തിന്‍റെ തോത് വര്‍ധിച്ചതും മലിനീകരണ തോത് കൂടാൻ കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആവശ്യകാര്യങ്ങൾ ചെയ്യണം
ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് മലിനീകരണതോത് പിടിച്ചുനിർത്താൻ ആവശ്യകാര്യങ്ങൾ ചെയ്യണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൈനയിലെ സിങ്ടായ്, ഷിജിയാസുവാങ് തുടങ്ങിയവ നാലഞ്ച് വര്‍ഷം മുൻപ് വളരെയേറെ മലിനീകരിക്കപ്പെട്ട നഗരങ്ങളായിരുന്നുവെങ്കിലും പിന്നീട് വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ അധികൃതർ വിജയിച്ചതായും അതേനീക്കം ഇന്ത്യയിലും ഉണ്ടാവുകയാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നും ലോകാരോഗ്യ സംഘടനാ അധികൃതര്‍ അറിയിച്ചു.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications