പത്താം ക്ലാസുകാരന് 5 കോടിയുടെ കരാർ; ശാസ്ത്ര ലോകത്തെ ഞെട്ടിയ്ക്കുന്ന കണ്ടുപിടുത്തം

  • By: മരിയ
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പത്താം ക്ലാസുകാരന്‌റെ കണ്ടെത്തല്‍ ലോകശ്രദ്ധയാകർഷിക്കുന്നു. 5 കോടി രൂപയ്ക്കാണ് ഗുജറാത്ത് സ്വദേശിയായ ഹര്‍ഷവര്‍ദ്ധന്‍ സാലയുടെ ഡ്രോണ്‍ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. യുദ്ധമുഖത്ത് മൈനുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന ഡ്രോണുകള്‍ സൈന്യത്തിനും മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ. ഗുജറാത്ത് ശാസ്ത്രസാങ്കേതിക വകുപ്പുമായി ചേര്‍ന്നാണ് ഹര്‍ഷവര്‍ദ്ധന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ പോകുന്നത്.

Harshawardan Zala

ഗുജറാത്തില്‍ നടന്ന വൈബ്രന്‌റ് ഗുജറാത്ത് സമ്മേളനത്തിലാണ് 14 വയസ്സുകാരനായ ഹര്‍ഷവര്‍ദ്ധന്‍ തന്‌റെ കണ്ടുപിടുത്തം അവതരിപ്പിച്ചത്. എയറോബോട്ടിക്‌സ്-7 എന്ന കമ്പനിയുടെ ഉടയാണ് ഈ കൊച്ചുമിടുക്കന്‍. 5 ലക്ഷം രൂപ ചെലവിലാണ് ഹര്‍ഷവര്‍ദ്ധന്‍ ഡ്രോണുകള്‍ നിര്‍മ്മിച്ചത്.

Harsha Gujarat Summit

സൈനിക ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഡ്രോണുകള്‍ ഇത്ര കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്നത് ഇത് ആദ്യമായാണ്. മൈനുകള്‍ പൊട്ടിത്തെറിച്ച് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ കണ്ടത് മുതലാണ് എന്തുകൊണ്ട് മൈനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിച്ച് കൂടാ എന്ന് ചിന്തിച്ചത്. ഇതേ തുടര്‍ന്നാണ് 12 മെഗാപിക്‌സല്‍ ക്യാമറയും ആര്‍ജിബി സെന്റും ഉള്ള ഡ്രോണ്‍ വികസിപ്പിച്ചെടുത്തതെന്ന് ഹർഷവർദ്ധൻ പറയുന്നു.

Drown Harsha


അതിര്‍ത്തിയില്‍ മാത്രമല്ല സമുദ്രങ്ങളെ കുറിച്ചുള്ള പഠനത്തിനും കാലാവസ്ഥ വ്യതിയാനും പരിശോധിക്കുന്നതിനും ഹര്‍ഷവര്‍ദ്ധന്‍ വികസിപ്പിച്ചെടുത്ത ഡ്രോണുകള്‍ ഉപയോഗിക്കാവുന്നതാണ്. അഹമ്മദാബാദില്‍ അവസാനിച്ച വൈബ്രന്‌റ് ഗുജറാത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തം ഈ കൊച്ചുമിടുക്കന്‌റേതാണെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്നു.

English summary
The Vibrant Gujarat Global Summit 2017 witnessed great young business leaders like Harshwardhan Zala, a class 10 student
Please Wait while comments are loading...