മുതിര്‍ന്നവര്‍ക്കുപോലും കഴിയാത്ത ഐഐടി പരീക്ഷയില്‍ വിജയിച്ച് 15 വയസുള്ള അത്ഭുത ബാലന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐഐടിയില്‍ പഠനത്തിന് അര്‍ഹത ലഭിക്കുകയെന്നത് എഞ്ചിനീയറിങ് സ്വപ്‌നം കണ്ടുനടക്കുന്നവരുടെ വലിയ ആഗ്രഹമാണ്. ഐഐടിയില്‍ അഡ്മിഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ ഭാവി സുരക്ഷിതമായെന്ന ഉറപ്പാണ് ഇതിന് പ്രധാന കാരണം. നീണ്ടകാലത്തെ കഠിനമായ പരിശീലനത്തിനുശേഷം എഴുതുന്ന ഐഐടി ജെഇഇ അഡ്‌വാന്‍സ്ഡ് പരീക്ഷയില്‍ വിജയിക്കുക അത്ര എളുപ്പമല്ല.

എന്നാലിതാ, കേവലം പതിനഞ്ച് വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി ഐഐടി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ നിന്നുള്ള അഭയ് അഗര്‍വാള്‍ ആണ് അത്ഭുത ബാലന്‍. 2467 റാങ്ക് കരസ്ഥമാക്കിയ അഭയ് ഐഐടി വാരാണസിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിനായി ചേര്‍ന്ന് പഠിക്കും.

15-year-old-iit-jeeexam

പരീക്ഷയ്ക്ക് മുന്‍പ് തന്നെ ഒട്ടേറെ പേര്‍ നിരുത്സാഹപ്പെടുത്തിയിരുന്നതായി അഭയ് പറഞ്ഞു. ഫിറോസാബാദിലെ ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് പരിശീലിനം നടത്തിയത്. മറ്റുള്ളവരുടെ എതിര്‍പ്പ് തനിക്ക് പ്രചോദനമായി. മറ്റു വിനോദങ്ങളില്‍നിന്നും മാറി പരീക്ഷയില്‍ ഏകാഗ്രത ചെലുത്തിയതോടെ ഉയര്‍ന്ന റാങ്ക് നേടാനുമായെന്ന് അഭയ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസില്‍ 87 ശതമാനവും പത്താം ക്ലാസില്‍ 85 ശതമാനവുമായിരുന്നു അഭയ്‌യുടെ മാര്‍ക്ക്. പരീക്ഷയില്‍ വിജയിക്കാനായതോടെ അഭിനന്ദന പ്രവാഹമാണ് വിദ്യാര്‍ഥിക്ക്.


English summary
15-year-old from Firozabad cracks IIT-JEE exam
Please Wait while comments are loading...