മോദിക്കെതിരെ മോശമായി സംസാരിക്കരുത്: കനയ്യയെ വെല്ലുവിളിച്ച് 15 കാരി
ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനെ തുറന്ന സംവാദത്തിനായി വെല്ലുവിളിച്ച് പതിനഞ്ചുകാരി രംഗത്ത്. ലുധിയാനയില്‍ നിന്നുളഌജഗനവി ബേഹല്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ സംവാദത്തിനായി കനയ്യയെ വെല്ലുവിളിച്ചത്. ഭായ് റണ്‍ദീര്‍ സിംഗ് നഗറിലെ ഡാവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ജാഗ്നവി.
മോദിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കരുതെന്നും ഇന്ത്യയിലെ ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും പെണ്‍കുട്ടി കനയ്യയോടു പറഞ്ഞു. ഇതേ സമയം സംസാരിക്കുന്നതിന് മുന്‍പ് കനയ്യ ഒന്നു ആലോചിക്കണമെന്നും ജഗ്നവി ഉപദേശിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജെഎന്‍യുവില്‍ നടന്നതെല്ലാം ജനങ്ങള്‍ക്ക് ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. ഭീകരരുമായി ഏറ്റുമുട്ടി സൈനികര്‍ സ്വന്തം ജീവന്‍ ബലി നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി കനയ്യയും കൂട്ടരും മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും പെണ്‍കുട്ടി കുറ്റപ്പെടുത്തി.
പെണ്‍കുട്ടി എന്‍ജി ഒയുടെ സജീവ പ്രവര്‍ത്തകയാണ്. സ്വഛ് ഭാരത് മിഷന്‍ പോലെയുള്ള നിരവധി പദ്ധതികള്‍ക്കായി നല്‍കിയ സംഭവാനകള്‍ കണക്കിലെടുത്ത് റപ്പബ്ലിക ദിനത്തില്‍ ആദരിച്ചിരുന്നു.












Click it and Unblock the Notifications