മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള പണത്തിനായി 16കാരന്‍ കൊന്നത് ആരെയാണെന്നോ?
ഐസ്വാള്‍: മിസോറാമില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള പണത്തിനായി സഹോദരിയേയും സഹോദരി ഭര്‍ത്താവിനെയും 16 കാരന്‍ കൊലപ്പെടുത്തി. പതിനാറുകാരനെ പോലീസ് പിന്നീട് പിടികൂടി. മിസോറാമിലെ ഐസ്വാളിലാണു സംഭവം.
സഹോദരിയുടെയും ഭര്‍ത്താവിന്റെയും കൈയിലുള്ള പണം മോഷ്ടിക്കുന്നതിനായി ഇരുവരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്‌ശേഷം വീട്ടില്‍ നിന്നു 36,000 രൂപയുമായി കടന്ന ബാലനെ പൊലീസ് പിടികൂടുകയായിരുന്നു.

കുട്ടി കുറ്റം ചെയ്തതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഏറ്റുപറഞ്ഞു മൃഗങ്ങളെ വേട്ടയാടുന്നതിനായി കൈവശം വെച്ചിരുന്ന തോക്കുപയോഗിച്ചാണ് ബാലന്‍ ഇരുവരെയും കൊലപ്പെടുത്തിയത്.
മരണം ഉറപ്പുവരുത്തുവാന്‍ വേണ്ടി മഴു ഉപയോഗിച്ച് സഹോദരിയെയും ഭര്‍ത്താവിനെയും പലതവണ വെട്ടിയതായും കുട്ടി കോടതിയില്‍ പറഞ്ഞു. അടുത്തിടെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ദമ്പതികള്‍ക്ക് 66,000 രൂപ ലഭിച്ചിരുന്നു. ഇതില്‍ നിന്നും36,000 രൂപയാണ് 16കാരന്‍ മോഷ്ടിച്ചത്.












Click it and Unblock the Notifications