Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനിൽ 16കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ചു, കൊടുംക്രൂരത

ജയ്പൂര്‍ : രാജസ്ഥാനിലെ ആള്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു സംഘം കൂട്ട ബലാത്സംഗം ചെയ്തു . പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ തിരുകുകയും ഒരു മേല്‍പ്പാലത്തില്‍ നിന്ന് താഴേക്കും എറിയുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

ചൊവ്വാഴ്ച അല്‍വാറിലെ തിജാര മേല്‍പ്പാലത്തിനടിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് പെണ്‍കുട്ടിയെ ആള്‍വാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1

വിദഗ്ദ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബുധനാഴ്ച ജയ്പൂരിലെ ജെകെ ലോണ്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. രണ്ടര മണിക്കൂറോളം ഓപ്പറേഷന്‍ നടത്തിയ ശേഷവും പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കയറ്റിയതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു.

2

പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഇപ്പോള്‍ ജെകെ ലോണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണെന്ന് ജയ്പൂര്‍ ജെകെ ലോണ്‍ ആശുപത്രിയിലെ ഡോക്ടര്‍ അരവിന്ദ് ശുക്ല പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

3

25 കിലോമീറ്റര്‍ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ള 300-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് രാജസ്ഥാന്‍ വനിതാ ശിശുക്ഷേമ മന്ത്രി മംമ്ത ഭൂപേഷ് ഉറപ്പ് നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മംമ്ത ഭൂപേഷ് അറിയിച്ചു.

4

ആറ് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഒരു ലക്ഷം രൂപ വനിതാ ശിശു വികസന മന്ത്രാലയവുമാണ് നല്‍കുന്നത്. ആല്‍വാറിലെ ഇരയുടെ കുടുംബാംഗങ്ങള്‍ക്ക് സാമൂഹിക നീതി മന്ത്രി ടിക്കാറാം ജൂലി 3.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്, ഒരു സഹോദരനും സഹോദരിയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+