Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിനിരയായ 16കാരിയേയും പ്രതിയേയും കെട്ടിയിട്ട് പരസ്യമായി പരേഡ്;6 പേർ അറസ്റ്റിൽ

ഭോപ്പാൽ; ബലാത്സംഗത്തിനിരയായ 16 കാരിയേയും പ്രതിയേയും കെട്ടിയിട്ട് 'ഭാരത് മാത കി ജയ്' വിളിച്ച് പരേഡ് നടത്തിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം. പീഡനത്തിനരയായ പെൺകുട്ടിയേയും പ്രതിയേയും ഗ്രാമത്തിലൂടെ പരസ്യമായി പരേഡ് ചെയ്യിച്ചായിരുന്നു കൊടും ക്രൂരത. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനായ പ്രതിയേയും ഗ്രാമവാസികളായ 5 പേരും പോലീസ് അറസ്റ്റ് ചെയ്തു.

ഓശാന ഞായര്‍ പ്രാര്‍ഥനാ ചടങ്ങില്‍ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടി, ചിത്രങ്ങള്‍ കാണാം

 1-1594923101-15980700

പ്രതിയേയും പെൺകുട്ടിയേയും നിർബന്ധിച്ച് പരേഡ് ചെയ്യിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. 'ഭാരത് മാതാ കീ ജയ്'വിളികള്‍ മുഴക്കിക്കൊണ്ടാണ് അതിക്രമം.പെൺകുട്ടിയുടെ കുടുംബക്കാർ ഉൾപ്പെടെയുള്ളവരാണ് അത്രിക്രമത്തിന് പിന്നിൽ.പോലീസ് എത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് സബ് ഡിവിഷണൽ ഓഫീസർ ദിലീപ് സിംഗ് ബിലാവൽ പറഞ്ഞു.

ബലാത്സംഗ കുറ്റത്തിന് 21 കാരനെ പ്രതി ചേർത്തുള്ളതാണ് ഒരു കേസ്, മറ്റൊരു കേസ് പെണ്‍കുട്ടിയെ കെട്ടിയിട്ട് ഗ്രാമത്തിലൂടെ പരേഡ് ചെയ്യിച്ചവർക്കെതിരേയും. ബലാത്സംഗത്തിനിരയായ പെൺകുട്ടി വിവാഹിതയാണെന്നും രണ്ട് കുട്ടികൾ ഉണ്ടെന്നും പോലീസ് അറിയിച്ചു. ബലാത്സംഗ കുറ്റം കൂടാതെ പോക്സോ വകുപ്പുകളും 21 കാരനായ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ അശ്ലീല പ്രവർത്തനം,വ്യക്തിയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം ,മർദ്ദനം എന്നീ വകുപ്പുകൾ ചേർത്താണ് കുടംബക്കാർ ഉൾപ്പെടെയുള്ള ഗ്രാമവാസികൾക്കെതിരെ കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+